Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെന്റർ ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു, സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

ലോകകപ്പ്
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (13:33 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന്റെ അലയൊലികൾ അടങ്ങും മുൻപെ ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടീമിന്റെ മെന്ററായി മഹേന്ദ്ര സിങ് ധോണിയെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ധോണിയും ചേർന്നത്
 
ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന വിവരം ചിത്രം സഹിതം ബിസിസിഐയാണ് പുറത്തുവിട്ടത്. ‘പുതിയ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്ന കിങ് എംഎസ് ധോണിക്ക് ഹൃദ്യമായ സ്വാഗതം. ചിത്രത്തിനൊപ്പം ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.
 
2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇതുവരെയും കിരീടം നേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായിട്ടില്ല. ഈ മാസം 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ അതിന് മുന്നോടിയായി യുഎയിൽ രണ്ട് പരിശീലനമത്സരങ്ങൾ ഇന്ത്യ കളിക്കും. ഇന്ന് രാത്രി 7:30ന് ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്‌ച ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യയുടെ പരിശീലനമത്സരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജ് സിങ് അറസ്റ്റില്‍