Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ടീമില്‍ നിന്ന് പുറത്തേക്കോ ?; ബദല്‍ മാര്‍ഗം തേടുമെന്ന് സെലക്‍ടര്‍ ചെയര്‍മാന്‍

ധോണി ടീമില്‍ നിന്ന് പുറത്തേക്കോ ?; ബദല്‍ മാര്‍ഗം തേടുമെന്ന് സെലക്‍ടര്‍ ചെയര്‍മാന്‍

ധോണി ടീമില്‍ നിന്ന് പുറത്തേക്കോ ?; ബദല്‍ മാര്‍ഗം തേടുമെന്ന് സെലക്‍ടര്‍ ചെയര്‍മാന്‍
ന്യൂഡല്‍ഹി , തിങ്കള്‍, 14 ഓഗസ്റ്റ് 2017 (20:52 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ നിലപാട് പരസ്യപ്പെടുത്തി ടീം സെല‌ക്‍ടര്‍ കമ്മിറ്റി ചെയര്‍മാന്‍ എംകെ പ്രസാദ് രംഗത്ത്.

ധോണി ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കളി മോശമായാല്‍ മറ്റു ബദല്‍ മാര്‍ഗം തേടേണ്ടി വരും. 2019 ലോകകപ്പില്‍ മഹി കളിക്കുമോ എന്നത് നോക്കി കാണേണ്ടതാണ്. അക്കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ ഉറപ്പിച്ചിട്ടില്ലെന്നും പ്രസാദ് പ്രതികരിച്ചു.

2019 ലോകകപ്പ് അടിസ്ഥാനമാക്കിയാണ് ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തത്. ധോണി ടീമില്‍ ഇടം നേടിയപ്പോള്‍ യുവരാജിന്റെ സ്ഥാനം പുറത്തായിരുന്നു. പ്രായം കണക്കിലെടുത്താണ് യുവിയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാന്‍ മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു