കോഹ്ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്ക്ക് ശേഷം
കോഹ്ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്ക്ക് ശേഷം
Publish Date: Tue, 05 Sep 2017 (19:28 IST)
Updated Date: Tue, 05 Sep 2017 (19:30 IST)
ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ആദ്യ പത്തിൽ ഇടംപിടിച്ചു. രണ്ടു സ്ഥാനങ്ങൾ മുന്നോട്ടു കയറിയ ധോണി പത്താം റാങ്കിലാണ്. 749 പോയിന്റുകളാണ് ധോണിക്കുള്ളത്.
2016 ജനുവരിയിലാണ് ധോണി അവസാനമായി ആദ്യ പത്തിലുണ്ടായിരുന്നത്. ശ്രീലങ്കയ്ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് ധോണിയെ ആദ്യ പത്തിൽ ഇടം നേടാന്‍ ധോണിയെ സഹായിച്ചത്.
തകര്‍പ്പന്‍ ഫോം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്. 887 പോയിന്റുമായി ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് എന്ന നേട്ടം സച്ചിൻ തെണ്ടുൽക്കറുമായി പങ്കിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.