എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'
ഓട്ടോമാറ്റഡ് ട്രാഫിക് മോണിറ്ററിങ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ള റോഡ് ആയതിനാൽ നിശ്ചയിക്കപ്പെട്ടിരക്കുന്ന വേഗതയിൽ മാത്രമേ വാഹനങ്ങൾ പോകാവൂ.
Publish Date: Wed, 04 Mar 2026 (16:52 IST)
Updated Date: Wed, 04 Mar 2026 (17:02 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിങ് ധോണിക്ക് മോട്ടോർ വെഹിക്കൾ ആക്ട് സെക്ഷൻ 183 പ്രകാരം 1000 രൂപ പിഴ. റാഞ്ചിക്കു സമീപമുള്ള റോഡിൽ അമിത വേഗതയിൽ കാർ ഡ്രൈവ് ചെയ്തതാണ് ധോണിക്കെതിരായ പിഴയ്ക്കു കാരണം.
ഓട്ടോമാറ്റഡ് ട്രാഫിക് മോണിറ്ററിങ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ള റോഡ് ആയതിനാൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വേഗതയിൽ മാത്രമേ വാഹനങ്ങൾ പോകാവൂ. എന്നാൽ ധോണിയുടെ കാർ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്ന് ക്യാമറയിൽ പതിഞ്ഞു. ഇതേ തുടർന്നാണ് താരത്തിനു പിഴയിട്ടിരിക്കുന്നത്.
അതേസമയം ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ധോണി. ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ധോണി ഉടൻ പരിശീലന ക്യാംപിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.