വിന്‍ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി
വിന്‍ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി
ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്തു പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ച് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചു. താന്‍ പഴകുന്തോറും വീര്യമുള്ള വീഞ്ഞ് ആണെന്നും മാധ്യമപ്രവര്‍ത്തകരോട് ധോണി പറഞ്ഞു.
കുറച്ചു നാളുകളായി നമ്മുടെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇപ്പോഴാണ് ബാറ്റ് ചെയ്യാന്‍ നല്ലൊരു അവസരം ലഭിച്ചത്. 250 റണ്‍സ് മുകളില്‍ സ്‌കോര്‍ എത്തണമെന്ന് പ്ലാന്‍ ചെയ്‌തായിരുന്നു കളിച്ചത്. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മഹി കൂട്ടിച്ചേര്‍ത്തു.
ഫോം നിലനിര്‍ത്താന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധോണി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 79 പന്തില്‍ നിന്ന് 78 റണ്‍സാണ് മഹേന്ദ്രസിംഗ് ധോണി അടിച്ചെടുത്തത്.