കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (14:15 IST)
ലോകക്രിക്കറ്റിലെ ഏറ്റവും ഭയപ്പെടേണ്ട വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് മഹേന്ദ്ര സിംഗ് ധോണിയെന്ന ഒരു ഉത്തരം മാത്രമാണുള്ളത്. അതിവേഗം സ്റ്റംപിംഗ് നടത്താനും ബോളര്‍മാര്‍ക്ക് പിച്ചിന്റെ സ്വഭാവം പറഞ്ഞു നല്‍കാനും അദ്ദേഹത്തെ പോലെ മിടുക്കുള്ള ആരും ഇപ്പോഴില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും എങ്ങനെ ബോള്‍ ചെയ്യണമെന്ന് ധോണി നിര്‍ദേശം നല്‍കുന്നത് സ്‌റ്റംപിലെ മൈക്ക് പിടിച്ചെടുത്തിരുന്നു. ബോളര്‍മാരെ നിയന്ത്രിക്കുന്നതിനൊപ്പം ഫീല്‍‌ഡില്‍ മാറ്റങ്ങള്‍ വരുത്താനും മഹിക്ക് സ്വാതന്ത്രമുണ്ട്. ഇക്കാര്യങ്ങളില്‍ ടീം നായകന്‍ വിരാട് കോഹ്‌ലി ഇടപെടാറില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്നാം ഏകദിനം ആരംഭിക്കാനിരിക്കെ ധോണി നെറ്റ്‌സില്‍ നടത്തിയ സ്റ്റംപിംഗ് പരിശീലനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വളരെക്കുറച്ച് സമയം മാത്രമാണ് അദ്ദേഹം സ്റ്റംപിംഗ് പരിശീലനം നടത്താറുള്ളത്. എന്നാല്‍, പതിവിന് വിപരീതമായി സ്പിന്‍ ബോളര്‍മാരെ കൊണ്ട് ലെഗ് സൈഡിലേക്ക് പന്ത് എറിയിച്ച ശേഷം അതിവേഗം പിടിച്ച് സ്റ്റംപിംഗ് നടത്തുന്ന പരിശീലനത്തില്‍ മഹി സമയം ചെലവഴിച്ചത് എല്ലാവരിലും അത്ഭുതമുളവാക്കി.

ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ കുത്തി തിരിയുന്ന പന്തുകള്‍ ബാറ്റ്‌സ്‌മാന്മാരെ കുഴയ്‌ക്കുമെന്ന് തിരിച്ചറിഞ്ഞതാണ് ധോണിയെ ഈ പരിശീലന മുറയിലേക്ക് നീങ്ങാന്‍ കാരണം. ധോണിയുടെ സ്‌റ്റംപിംഗ് പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളും സമ്മര്‍ദ്ദത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം

പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്‌സും

ഇന്ത്യ ചോദിച്ചതും ചാമ്പ്യൻസ് ട്രോഫി വേദി മാറ്റി, ഐസിസിക്ക് ഇരട്ടത്താപ്പെന്ന് ബംഗ്ലാദേശ്

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം

അടുത്ത ലേഖനം
Show comments