Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി പഠിപ്പിച്ച കളിയാണത്, ക്രഡിറ്റ് അദ്ദേഹത്തിന് തന്നെ; തുറന്നുപറഞ്ഞ് ജഡേജ

ധോണി പഠിപ്പിച്ച കളിയാണത്, ക്രഡിറ്റ് അദ്ദേഹത്തിന് തന്നെ; തുറന്നുപറഞ്ഞ് ജഡേജ
, വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:48 IST)
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മനിച്ചത് പാണ്ഡ്യയും ജഡേജയും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. വെറും 108 പന്തിൽനിന്നും 150 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിൽ ചേർത്തത്. മൂന്നാം ഏകദിനത്തിൽ പ്രയോഗിച്ച ആ തന്ത്രം പഠിപ്പിച്ചത് ഇതിഹാസ തരാവും മുൻ ഇന്ത്യൻ തായകനുമായ മഹേന്ദ്ര സിങ് ധോണിയാണെന്നും അതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് തന്നെയാണെന്നും പറയുകയാണ് ജഡേജ.  
 
മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്ന കാര്യത്തിൽ നമുക്ക് മുന്നിൽ വഴികാട്ടിയായി ധോണി ഭായി ഉണ്ട്. മറുവശത്ത് ഏത് ബാറ്റ്സ്‌മാനാണ് എന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ല. നിലയുറപ്പിച്ച ശേഷം വലിയ ഷോട്ടുകൾ കളിയ്ക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ധോണിയുടെ ബാറ്റിങ് കണ്ടിട്ടുള്ളത് ഇത്തരം സാഹചര്യങ്ങളിൽ ഏറെ സഹായകരമായി. അദ്ദേഹത്തിനൊപ്പം ക്രീസിൽനിന്ന് കൂട്ടുകെട്ടുകൾ തീർക്കുന്ന ശൈലി കണ്ടുപഠിച്ചിട്ടുണ്ട്, 
 
മത്സരം അവസാന ഓവറുകളിലേയ്ക്ക് പ്രത്യേകിച്ച് അവസാനത്തെ അഞ്ച് ഓവറുകലിലേയ്ക്ക് നീട്ടിയാൽ കൂടുതൽ റൺസ് കണ്ടെത്താനാകും എന്ന് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞുതന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഞാനും ഹാർദ്ദിയ്ക്കും കളത്തിൽ ഒന്നിയ്കുന്നത്. പരമാവധി പിടിച്ചുനിന്ന് നിലയുറപ്പിച്ച ശേഷം അവസാന അഞ്ചു ഓവറുകളിൽ കൂടുതൽ റൺസ് നേടുന്ന കാര്യം ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിരുന്നു. അതായിരുന്നു കളിയിൽ ഞങ്ങളുടെ പദ്ധതി.ഓസ്ട്രേലിയയിൽ ചെന്ന് വന്ന് അവരെ തോൽപ്പിയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജഡേജ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകൾ കൂടി, പ്രഖ്യാപനം ഉടനെന്ന് സൂചന