Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് ടെസ്റ്റും 17ഏകദിനവും കളിച്ചിട്ടുള്ളയാളാണോ ധോണിയെ വിലയിരുത്തുന്നത് ?; പ്രസാദിനെ പൊളിച്ചടുക്കി മഹിയുടെ ആരാധകര്‍

ആറ് ടെസ്റ്റും 17ഏകദിനവും കളിച്ചിട്ടുള്ളയാളാണോ ധോണിയെ വിലയിരുത്തുന്നത് ?; പ്രസാദിനെ പൊളിച്ചടുക്കി മഹിയുടെ ആരാധകര്‍

ആറ് ടെസ്റ്റും 17ഏകദിനവും കളിച്ചിട്ടുള്ളയാളാണോ ധോണിയെ വിലയിരുത്തുന്നത് ?; പ്രസാദിനെ പൊളിച്ചടുക്കി മഹിയുടെ ആരാധകര്‍
ന്യൂഡല്‍ഹി , ബുധന്‍, 16 ഓഗസ്റ്റ് 2017 (16:15 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനം മോശമായാല്‍ റ്റു ബദല്‍ മാര്‍ഗം തേടേണ്ടി വരുമെന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ധോണിയുടെ ആരാധകര്‍ രംഗത്ത്.

പ്രസാദ് ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്തെ റണ്‍സും പ്രകടവും വിലയിരുത്തിയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ധോണിക്കായി രംഗത്ത് എത്തിയത്. ആറ് ടെസ്റ്റും 17 ഏകദിനവും കളിച്ചിട്ടുള്ള നിങ്ങള്‍ ധോണിയുടെയും യുവരാജിന്റെയും പ്രകടനം വിലയിരുത്തേണ്ടെന്നാണ് ചിലര്‍ പറയുന്നത്.

ധോണിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പായി ടീമില്‍ ഉണ്ടായിരുന്ന കാലത്ത് പുറത്തെടുത്ത സ്വന്തം മികവിനേക്കുറിച്ച് ഒന്നു ഓര്‍ത്തു നോക്കണമെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കയറാനുള്ള യോഗ്യത പോലും പ്രസാദിന് ഇല്ലെന്നാണ് ഒരാളുടെ ട്വീറ്റ്.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെയ്പ്പിച്ചതും പോരാഞ്ഞിട്ട് ക്രിക്കറ്റില്‍ നിന്നും ധോണിയെ രാജിവെയ്പ്പിക്കാനാണ് പ്രസാദ് നീക്കം നടത്തുന്നതെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

ധോണി ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ കളി മോശമായാല്‍ മറ്റു ബദല്‍ മാര്‍ഗം തേടേണ്ടി വരുമെന്നുമാണ് പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2019 ലോകകപ്പില്‍ മഹി കളിക്കുമോ എന്നത് നോക്കി കാണേണ്ടതാണ്. അക്കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ ഉറപ്പിച്ചിട്ടില്ലെന്നും പ്രസാദ് പ്രതികരിച്ചിരുന്നു.

2019 ലോകകപ്പ് അടിസ്ഥാനമാക്കിയാണ് ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തത്. ധോണി ടീമില്‍ ഇടം നേടിയപ്പോള്‍ യുവരാജിന്റെ സ്ഥാനം പുറത്തായിരുന്നു. പ്രായം കണക്കിലെടുത്താണ് യുവിയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൌണ്ടില്‍ വീണ്ടും ദുരന്തം: ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു - വാര്‍ത്ത പുറത്തുവിട്ടത് പിസിബി