Webdunia - Bharat's app for daily news and videos

Install App

'പുറത്ത് നിന്ന് വിമർശിക്കാൻ എളുപ്പം,ബു‌മ്രയുടെ നേട്ടങ്ങൾ നിങ്ങൾ എങ്ങനെ മറക്കും'? വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

അഭിറാം മനോഹർ
ശനി, 15 ഫെബ്രുവരി 2020 (17:43 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യൻ പേസ് ബൗളിംഗ് താരം ജസ്‌പ്രീത് ബുമ്രക്ക് പിന്തുണയുമായി മുഹമ്മദ് ഷമി.പുറത്തുനില്‍ക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ് എന്നാണ് വിമർശകർക്കെതിരെ ഷമിയുടെ പ്രതികരണം.
 
പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഇക്കാലത്ത് താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരും ചെയ്യുന്നത്. ഇന്ത്യൻ ടീമിന് വേണ്ടി ബുമ്ര കൈവരിച്ച നേട്ടങ്ങൾ നിങ്ങൾക്കെങ്ങനെയാണ് മറക്കാൻ സാധിക്കുക.ബു‌മ്രയെ കുറിച്ച് ആളുകൾ സംസാരിക്കുന്നതെല്ലാം നല്ലതുതന്നെ. എന്നാൽ മൂന്നോ നാലോ മത്സരങ്ങള്‍ക്ക് ശേഷം ഫലം പ്രതീക്ഷിക്കരുത്. വിമർശനം താരങ്ങൾക്ക് പ്രയോജനകരമായ രീതിയിലായിരിക്കണമെന്നും നശിപ്പിക്കുന്ന തരത്തിൽ ആവരുതെന്നും ഷമി ഹാമിൽട്ടണിൽ വെച്ച് പറഞ്ഞു.
 
പരിക്കില്‍ നിന്ന് തിരിച്ചുവന്ന ശേഷം ഏകദിനത്തില്‍ ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് ബുമ്രക്ക് നേടാനായത്. കരിയറിൽ ആദ്യമായാണ് ബു‌മ്ര ഒരു സീരീസിൽ വിക്കറ്റില്ലാതെ മടങ്ങിയത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ നിരവധി പേർ ബു‌മ്രയുടെ മോശം ഫോമിനെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ ബു‌മ്രയെ പിന്തുണക്കുന്ന സമീപനമാണ് പല മുൻ താരങ്ങളും കൈകൊണ്ടത്. ബുമ്രയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ബുമ്ര പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളൂ എന്ന് ഏവരും തിരിച്ചറിയണം എന്നായിരുന്നു നെഹ്‌റ പറഞ്ഞത്. എല്ലാ പരമ്പരയിലും മികച്ച രീതിയിൽ പന്തെറിയാൻ ഒരു താരത്തിനും സാധിക്കില്ലെന്ന് നെഹ്‌റ പറഞ്ഞിരുന്നു.
 
അതേ സമയം ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡ് ഇലവനെതിരായ പരിശീലന മത്സരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ്ങിൽ പരാജയമായപ്പോൾ ബൗളിങ്ങിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് മടങ്ങി വന്നത്. മത്സരത്തില്‍ 11 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യൻ താരം ജസ്‌പ്രീത് ബു‌മ്ര 2 വിക്കറ്റുകൾ നേടിയിട്ടുണ്ട്.ഷമിയാവട്ടെ 17 റണ്‍സിന് മൂന്ന് വിക്കറ്റും മത്സരത്തിൽ സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments