Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുമ്രയും കോലിയും നിരാശപ്പെടുത്തിയ കിവീസ് പരമ്പര

ബുമ്രയും കോലിയും നിരാശപ്പെടുത്തിയ കിവീസ് പരമ്പര

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2020 (12:52 IST)
ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നേടിയതിന്റെ അമിതാത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്കെത്തിയത്. പരിക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട ഹിറ്റ്‌മാൻ രോഹിത് ശർമ്മ ടീമിൽ ഇല്ലായിരുന്നെങ്കിൽ പോലും കോലിയും ബു‌മ്രയും ഷമിയുമെല്ലാം അണിനിരക്കുന്ന ടീം ശക്തം തന്നെയായിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിൽ അഭിമാനിക്കാൻ തക്കതായി യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഇന്ത്യ മടങ്ങുന്നത്. അത് മാത്രമല്ല 31 വർഷത്തിന് ശേഷം ഒരു ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേടും പരമ്പരയിൽ ഇന്ത്യൻ സംഘം സ്വന്തമാക്കി.
 
ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിക്കും ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുമ്രക്കും മികവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്നതാണ് ഇന്ത്യൻ പരാജയത്തിന് കാരണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നും 25 റൺസ് ശരാശരിയിൽ വെറും 75 റൺസ് മാത്രമാണ് കോലി സ്വന്തമാക്കിയത്. ബു‌മ്രക്കാകട്ടെ 30 ഓവറുകൾ പരമ്പരയിൽ പൂർത്തിയാക്കിയിട്ടും ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല.
 
ഇന്ത്യയുടെ പ്രധാന ബൗളറും ബാറ്റ്സ്മാനും ഒരേ സമയം പരമ്പരയിൽ പരാജയമായപ്പോൾ അത് മറികടക്കാൻ മധ്യനിരയില്‍ മികച്ച പ്രകടനങ്ങളോടെ തിളങ്ങിയ കെ.എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും മികവ് മതിയായിരുന്നില്ല. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്‌പ്രീത് ബു‌മ്രയാണ് പരമ്പരയിൽ ഏറ്റവും നിരാശപ്പെടുത്തിയ താരം.മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെറിഞ്ഞ ബുംറ  167 റൺസാണ് വഴങ്ങിയത്. മികച്ച എക്കോണമിയിൽ പന്തെറിയുന്ന ബു‌മ്രക്ക് അവസാന ഓവറുകളിലെ തന്റെ ബൗളിങ് മികവും പരമ്പരയിൽ പുറത്തെടുക്കാൻ സാധിച്ചില്ല.
 
പുറം ഭാഗത്തേറ്റ പരിക്ക് മാറിയെത്തിയ ബുംറയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നാണ് ഇത് തെളിയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശര്‍മ ഇല്ലെങ്കില്‍ ഇന്ത്യ തോല്‍‌ക്കും, ഇതല്ലേ സത്യം?