ധോണിയ്ക്ക് പകരക്കാരില്ല, സഞ്ജുവിനൊന്നും ആ സ്ഥാനത്തെത്താൻ കഴിയില്ല, തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

വെള്ളി, 22 മെയ് 2020 (13:10 IST)
ധോണി ടിമിൽനിന്നും പുറത്തായതുമുതൽ ആ സ്ഥാനത്തേയ്ക്ക് ആരെ പകരം കൊണ്ടുവരും എന്ന ചർച്ചയിലാണ് ക്രിക്കറ്റ് ലോകം. പന്തിനെയും, മലയാളി താരം സഞ്ജു സാംസണെയുമെല്ലാം ആരാധാകർ ആ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നുണ്ട്. എന്നാൽ ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനാകാന്‍ മറ്റൊരു താരത്തിനും സാധിയ്ക്കില്ല എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ധോണിയെ അത്ര പെട്ടന്നൊന്നും മാറ്റിനിർത്താൻ സാധിയ്ക്കില്ല എന്നും മുഹമ്മദ് കൈഫ് പറയുന്നു. 
 
'സഞ്ജുവിനും റിഷഭ് പന്തിനും ഒന്നും ധോണിയ്ക്ക് പകരക്കാരനാകാൻ സാധിയ്ക്കില്ല.  സച്ചിന്റെയും ദ്രാവിഡിന്റെയും കാര്യത്തിൽ അവർക്ക് പകരമായി കോഹ്‌ലി, രോഹിത്, രഹാനെ, പൂജാര തുടങ്ങിയ താരങ്ങളുണ്ട്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് ധോണിയാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഞാന്‍ വിശ്വസിയ്ക്കാൻ കാരണം. ധോണിയെ അത്ര പെട്ടെന്നൊന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല' 
 
ധോണി എത്രയോ മികച്ച താരമാണ്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും ആറാമതും ഏഴാമതും എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ധോണിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ധോണി ഒന്നാം നമ്പർ ക്രിക്കറ്ററാണ്. ഒരുപാട് താരങ്ങൾ വരുന്നു എന്നതുകൊണ്ട് കാര്യമില്ല. ധോണിക്ക് പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല' കൈഫ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജിങ്കാനും ബ്ലാസ്റ്റേഴ്‌സും വഴിപിരിഞ്ഞു, പ്രിയതാരത്തിന്റെ 21-ാം നമ്പര്‍ ജേഴ്‌സി പിൻവലിച്ച് ക്ലബിന്റെ ആദരം