Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: പ്ലേ ഓഫിനോട് അടുത്ത് മുംബൈ ഇന്ത്യന്‍സ്, പക്ഷേ ഇനിയും കടമ്പയുണ്ട് !

Mumbai Indians: പ്ലേ ഓഫിനോട് അടുത്ത് മുംബൈ ഇന്ത്യന്‍സ്, പക്ഷേ ഇനിയും കടമ്പയുണ്ട് !
, ശനി, 13 മെയ് 2023 (10:49 IST)
Mumbai Indians: ഐപിഎല്‍ പ്ലേ ഓഫിനോട് വളരെ അടുത്ത് മുംബൈ ഇന്ത്യന്‍സ്. സീസണ്‍ തുടങ്ങുമ്പോള്‍ പ്ലേ ഓഫില്‍ എത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് ആരാധകര്‍ വിധിയെഴുതിയ മുംബൈ അതിശയകരമായ രീതിയിലാണ് പോയിന്റ് ടേബിളില്‍ ഉയര്‍ന്നുവന്നത്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചതോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി മുംബൈ. 12 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. 
 
രണ്ട് കളികള്‍ കൂടിയാണ് മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത്. ഈ രണ്ട് കളികളും ജയിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന് വളരെ എളുപ്പം പ്ലേ ഓഫില്‍ എത്താനുള്ള വഴി. അതേസമയം ഒരെണ്ണം ജയിക്കുകയും ഒരെണ്ണം തോല്‍ക്കുകയും ചെയ്താല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെയും നെറ്റ് റണ്‍റേറ്റിനെയും ആശ്രയിച്ചായിരിക്കും മുംബൈയുടെ സാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vishnu Vinod: 'ഈ പയ്യന്‍ കൊള്ളാം'; പത്തനംത്തിട്ടയുടെ അഭിമാനമായി വിഷ്ണു, എടുത്തിട്ട് ചാമ്പിയത് സാക്ഷാല്‍ ഷമിയെ!