Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യകുമാർ തിരിച്ചെത്തും, രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

സൂര്യകുമാർ തിരിച്ചെത്തും, രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത
, ചൊവ്വ, 29 മാര്‍ച്ച് 2022 (20:03 IST)
ഐപിഎല്ലിൽ പതിവ് പോലെ ആദ്യ മത്സരത്തിൽ പരാജയത്തോടെയാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സീസൺ ആരംഭിച്ചത്. ഡൽഹിക്കെതിരെ 4 വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി. ഏപ്രിൽ രണ്ടിന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
 
ശനിയാഴ്‌ച വൈകീട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ 2 മാറ്റങ്ങളോടെയാകും മുംബൈ ഇറങ്ങുക. ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നെങ്കിലും ഡൽഹി ക്യാപ്പിറ്റൽസുമായുള്ള മത്സരത്തിൽ താരം ഇറങ്ങിയിരുന്നില്ല. അൻമോൽപ്രീത് സിങ് ആയിരുന്നു സൂര്യകുമാർ യാദവിന് പകരം ഇറങ്ങിയിരുന്നത്. ആദ്യ മത്സരത്തിൽ പൂർണ പരാജയമായിരുന്ന പേസർ ഡാനിയേൽ സാംസിന് പകരം വിൻഡീസ് സ്പിന്നറായ ഫാബിയൻ അലെൻ ആയിരിക്കും രാജസ്ഥാനെതിരെ കളിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിനക്ക് 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ?'; ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി എഴുതിയെടുക്കാന്‍ അമ്മ നിര്‍ബന്ധിച്ചെന്ന് കെ.എല്‍.രാഹുല്‍