Webdunia - Bharat's app for daily news and videos

Install App

WPL: ബാറ്റിംഗിലും ബൗളിംഗിലും പുലി, ഫീൽഡിങ്ങിൽ റോഡ്സ്: വമ്പൻ പ്രകടനവുമായി സജന, മുംബൈയ്ക്ക് തകർപ്പൻ വിജയം

അഭിറാം മനോഹർ
വെള്ളി, 8 മാര്‍ച്ച് 2024 (14:28 IST)
Sajna Sajeevan
വനിതാ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് മലയാളി താരം സജ്‌ന സജീവന്‍. യുപി വാരിയേഴ്‌സിനെതിരെ ഇന്നലെ നടന്ന പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പം ഫീല്‍ഡിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപി വാരിയേഴ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
 
6 കളികളില്‍ മുംബൈയുടെ നാലാമത്തെ വിജയമാണിത്. 6 കളികളില്‍ നാലിലും തോറ്റ യുപിയുടെ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞ മട്ടാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 45 റണ്‍സുമായി നാറ്റ് സ്‌കൈവറും 33 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും 39 റണ്‍സുമായി അമേല കെറുമാണ് മുംബൈയ്ക്കായി തിളങ്ങിയത്. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ സജന 14 പന്തില്‍ പുറത്താകാതെ 22 റണ്‍സ് സ്വന്തമാക്കി.
 
മുംബൈയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ സജന 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തില്‍ നിര്‍ണായകമായ 3 ക്യാച്ചുകളും സ്വന്തമാക്കാന്‍ താരത്തിനായി. സോഫി എക്ലിസ്റ്റണെ പുറത്താക്കാന്‍ സജനയെടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

England tour of India, 2025: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ബുധനാഴ്ച തുടങ്ങും; എപ്പോള്‍, എവിടെ, തത്സമയം കാണാന്‍ എന്തുവേണം?

ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ ആരെന്ന് രോഹിത്തിനറിയാം, ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ സുരേഷ് റെയ്ന

ചാമ്പ്യൻസ് ട്രോഫി നേടാൻ ഏറ്റവും സാധ്യത പാകിസ്ഥാന്, പ്രവചനവുമായി സുനിൽ ഗവാസ്കർ

വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുന്നു, മെക് സെവനെതിരെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ

മറ്റൊരു മലയാളി കൂടി വരവറിയിച്ചു, അണ്ടർ 19 ലോകകപ്പിൽ 2 വിക്കറ്റോടെ തിളങ്ങി, പ്ലെയർ ഓഫ് ദ മാച്ച് നേടി ജോഷിത

അടുത്ത ലേഖനം
Show comments