ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് അവരുടെ പഴയ സ്ക്വാഡിൻ്റെ ശക്തിയില്ല എന്നത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ ബാധിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ പരിശീലകനായ രവിശാസ്ത്രി. 2 വർഷം മുൻപ് രോഹിത്തിന് ക്യാപ്റ്റൻസി എളുപ്പമായിരുന്നുവെങ്കിൽ ഇന്ന് അതല്ല സ്ഥിതിയെന്നും രവി ശാസ്ത്രി പറഞ്ഞു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	മുംബൈയുടെ സുവർണ്ണകാലഘട്ടത്തിലെ കോർ ആയ സംഘത്തെ നഷ്ടപ്പെട്ട ശേഷം മുംബൈയിൽ കാര്യങ്ങൾ പഴയപോലെയല്ലെന്നാണ് രവിശാസ്ത്രി പറയുന്നത്. മലിംഗയുടെയും പൊള്ളാർഡിൻ്റെയും റിട്ടയർമെൻ്റുകളും ഹാർദ്ദിക്കിനെയും ക്രുണാലിനെയും നഷ്ടമായതും ബുമ്രയുടെ പരിക്കും കാര്യങ്ങൾ മുംബൈയ്ക്ക് പ്രയാസമാക്കുകയാണ്.രോഹിത്തിൻ്റെ ബാറ്റിംഗ് ഫോം കൂടി നഷ്ടമായതോടെ ഐപിഎല്ലിൽ പഴയ മുംബൈയുടെ നിഴൽ മാത്രമാണ് മുംബൈ ഇന്ത്യൻസ് ഇന്ന്.