Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂനെയിലെ തോല്‍‌വിക്ക് കാരണം പിച്ചല്ല, സത്യം വെളിപ്പെടുത്തി മുരളി വിജയ് രംഗത്ത്

തോല്‍‌ക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു; പൂനെയിലെ തോല്‍‌വിയുടെ സത്യം വെളിപ്പെടുത്തി മുരളി വിജയ് രംഗത്ത്

പൂനെയിലെ തോല്‍‌വിക്ക് കാരണം പിച്ചല്ല, സത്യം വെളിപ്പെടുത്തി മുരളി വിജയ് രംഗത്ത്
ബംഗലൂരു , ബുധന്‍, 1 മാര്‍ച്ച് 2017 (20:04 IST)
ഓസ്‌ട്രേലിയക്കെതിരായ പൂനെ ടെസ്‌റ്റിലെ തോല്‍‌വിയില്‍ ഇന്ത്യന്‍ ഫില്‍‌ഡമാരുടെ ചോരുന്ന കൈകള്‍ക്കും പങ്കുണ്ടായിരുന്നുവെന്ന് ഓപ്പണര്‍ മുരളി വിജയ്. രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ സാധിക്കുമായിരുന്നു. ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയതാണ് അവര്‍ക്ക് വന്‍ ടോട്ടലുണ്ടാകാന്‍ കാരണമെന്നും വിജയ് വ്യക്തമാക്കി.

ഓസീസ് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങിയിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 155 റണ്‍സിന്റെ ലീഡ് വഴങ്ങിയത് അടിയായി. തോല്‍‌വിയെക്കുറിച്ച് ചിന്തിച്ചിട്ട് ഇനി കാര്യമില്ല. കഴിഞ്ഞ മത്സരത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുള്ള പ്രകടനമാകും ബംഗ്ലൂരില്‍ കാഴ്‌ചവയ്‌ക്കുകയെന്നും ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

പൂനെ ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി അവസരങ്ങള്‍ കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ നാലു തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുര്‍മെഹറിനെതിരെ സെവാഗ് ഇനി മിണ്ടില്ല, ഗംഭീറിന്റെ ട്വീറ്റില്‍ വീരു ക്ലീന്‍ ബൌള്‍ഡ്