ഇന്ത്യയുടെ വിജയങ്ങൾക്ക് പിന്നിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും കോച്ച് രവിശാസ്‌ത്രിയും തമ്മിലുള്ള കെമിസ്ട്രിയാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. കോച്ചെന്ന നിലയിൽ കോലിയ്ക്ക് പൂർണമായ സ്വാതന്ത്രമാണ് ശാസ്‌ത്രി നൽകുന്നതെന്നും ഇത്രയും ആത്മവിശ്വാസത്തിൽ കോലിക്ക് കളിക്കാൻ കഴിയുന്നത് അത് കാരണമാണെന്നും നാസർ ഹുസ്സൈൻ പറയുന്നു.
കോച്ചെന്ന നിലയില്‍ രവി ശാസ്ത്രി കോഹ്ലിയെ അയാളുടെ ഇഷ്ടത്തിനുവിടും. ജയിംസ് ആന്‍ഡേഴ്‌സനുമായി വഴക്കിടുന്നതില്‍ നിന്നോ വെളിച്ചക്കുറവിന്റെ പേരില്‍ കളിക്കാരെ തിരിച്ചുവിളിക്കുന്നതില്‍ നിന്നോ ശാസ്ത്രി കോലിയെ ഒരിക്കലും തടയില്ല. അതുകൊണ്ടാണ് ഇത്ര ആധികാരികതയോടെ ടീമിനെ നയിക്കാൻ കോലിക്കാവുന്നത്.
പുതിയ കാലത്തെ ഇന്ത്യയെയാണ് കോഹ്ലി പ്രതിനിധീകരിക്കുന്നത്. . ടീമിലെ സീനിയര്‍ താരങ്ങളും കോഹ്ലിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. വെളിച്ചക്കുറവിനെ കുറിച്ച് കോഹ്ലി പരാതിപ്പെടുമ്പോള്‍ രോഹിത് ശര്‍മ്മ പിന്തുണയുമായെത്തിയിരുന്നു. കൂടാതെ തന്ത്രങ്ങൾ മെനയുന്നതിൽ അജിങ്ക്യ രാഹാനെയെയും രോഹിത്തിനെയും കോലി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നും നാസർ ഹുസൈൻ പറയുന്നു.