Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ദൈവം നിന്നോടൊപ്പമുണ്ട്, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ബൈബിൾ വചനം ഉരുവിടുന്ന വീഡിയോയുമായി നടാഷ

Natasha stankovic

അഭിറാം മനോഹർ

, വ്യാഴം, 4 ജൂലൈ 2024 (15:51 IST)
ഈയടുത്ത കാലത്തായി മാധ്യമങ്ങള്‍ ഏറ്റവുമധികം ആഘോഷമാക്കിയ വാര്‍ത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യയായ നടാഷ സ്റ്റാന്‍കോവിച്ചും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ്. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ വിവാഹമോചന വാര്‍ത്തകളും ഹാര്‍ദ്ദിക്കിനെ പറ്റി വന്നെങ്കിലും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനമായിരുന്നു ഹാര്‍ദ്ദിക് മൈതാനത്ത് നടത്തിയത്. ലോകകപ്പ് സ്വന്തമാക്കിയിട്ടും ഭര്‍ത്താവായ ഹാര്‍ദ്ദിക്കിനെ പറ്റി നടാഷ സമൂഹമാധ്യമങ്ങളില്‍ ഒന്നും തന്നെ കുറിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.
 
 വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ബൈബിള്‍ വചനങ്ങള്‍ ഉരുവിടുന്ന വീഡിയോയാണ് നടാഷ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിരാശപ്പെടുകയും നിരുത്സാഹപ്പെടുകയും ചെയ്യുന്നതിന് പകരം ദൈവത്തില്‍ വിശ്വസിക്കു എന്ന് വീഡിയോയില്‍ നടാഷ പറയുന്നു. കാറില്‍ സഞ്ചരിക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോയാണ് താരം പങ്കുവെച്ചത്.
 
 ദൈവം നിന്നോട് കൂടെയുണ്ടെന്നും അദ്ദേഹം നിങ്ങളെ കൈവിടില്ലെന്നുമുള്ള ബൈബിള്‍ വചനം വായിച്ച നടാഷ അതിനെ പറ്റി വിശദമാക്കുകയും ചെയ്തു. ചില പ്രത്യേക സാഹചര്യങ്ങളിലൂടെ പോകുമ്പോള്‍ നമ്മള്‍ നിരാശപ്പെടുകയും നിരുത്സാഹപ്പെടുകയും ദുഖിക്കുകയും ചെയ്യും. എന്നാല്‍ ദൈവം നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ കടന്നുപോകുന്ന സാഹചര്യങ്ങളില്‍ അദ്ദേഹം ആശ്ചര്യപ്പെടുന്നില്ല. കാരണം അദ്ദേഹത്തിന് ഒരു പദ്ധതിയുണ്ട്. അദ്ദേഹം നിങ്ങളെ കൈവിടില്ല. എന്ന് നടാഷ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരമിക്കുമ്പോൾ ടി20യിൽ ജഡേജയേക്കാൾ മികച്ച ഓൾ റൗണ്ടർ കോലി, ചർച്ചയായി റാങ്കിംഗ്