ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെയും മൂന്നാമന് ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
കിവീസ് ബൗളര്‍മാരുടെ വേഗമേറിയ പന്ത് പലപ്പോഴും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് സതാംപ്ടണില്‍ കാണുന്നത്. അതിനിടയിലാണ് നെയ്ല്‍ വാഗ്നറുടെ പന്ത് കൊണ്ട് ചേതേശ്വര്‍ പൂജാരയുടെ ഹെല്‍മറ്റ് മാറ്റേണ്ടിവന്നത്.
പന്ത് നേരെ വന്ന് പൂജാരയുടെ ഹെല്‍മറ്റില്‍ കൊണ്ടു. ഹെല്‍മറ്റിന്റെ പിന്നിലെ സ്ട്രാപ്പ് ഈ ആഘാതത്തില്‍ തെറിച്ചുപോയി. പിന്നീട് പൂജാര ഹെല്‍മറ്റ് മാറ്റിയ ശേഷമാണ് കളി തുടര്‍ന്നത്.