ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പുതിയ നായകന്‍; പരിഗണനയില്‍ ഹാര്‍ദിക്കിനൊപ്പം പന്തും രാഹുലും

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനാക്കാന്‍ ബിസിസിഐ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (09:17 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ അഴിച്ചുപണിയ്ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ട്വന്റി 20 മാത്രമായി പുതിയ നായകനേയും പരിശീലകനേയും നിയോഗിക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്. 2024 ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ അഴിച്ചുപണി. 
 
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനാക്കാന്‍ ബിസിസിഐ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പമാണ് റിഷഭ് പന്തിനെയും പരിഗണിക്കുന്നത്. പ്രായവും അനുഭവസമ്പത്തുമാണ് പന്തിന് ഗുണം ചെയ്തത്. ഹാര്‍ദിക് പാണ്ഡ്യ അല്ലെങ്കില്‍ പന്ത് ടി 20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനായാല്‍ മതിയെന്നാണ് ടീം മാനേജ്മെന്റിന്റെ അഭിപ്രായം. 
 
എന്നാല്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ നായകനായി പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. ട്വന്റി 20 യില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ത്യയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം വഹിക്കാന്‍ പന്തിന് സാധിക്കില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, റിഷഭ് പന്തിനൊപ്പം കെ.എല്‍.രാഹുലിന്റെ പേരും ടി 20 ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments