Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വന്റി 20 ഫോര്‍മാറ്റ്: പുതിയ നായകനെ തേടി മാനേജ്‌മെന്റ്, സാധ്യത പട്ടികയില്‍ റിഷഭ് പന്തും ! തലയില്‍ കൈവെച്ച് ആരാധകര്‍

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനാക്കാന്‍ ബിസിസിഐ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം

India Considering Rishabh Pant for Captaincy
, ഞായര്‍, 13 നവം‌ബര്‍ 2022 (07:44 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ അഴിച്ചുപണിയ്ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ട്വന്റി 20 മാത്രമായി പുതിയ നായകനേയും പരിശീലകനേയും നിയോഗിക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്. 2024 ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ അഴിച്ചുപണി. 
 
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനാക്കാന്‍ ബിസിസിഐ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പമാണ് റിഷഭ് പന്തിനെയും പരിഗണിക്കുന്നത്. പ്രായവും അനുഭവസമ്പത്തുമാണ് പന്തിന് ഗുണം ചെയ്തത്. ഹാര്‍ദിക് പാണ്ഡ്യ അല്ലെങ്കില്‍ പന്ത് ടി 20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനായാല്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റിന്റെ അഭിപ്രായം. 
 
എന്നാല്‍ റിഷഭ് പന്തിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ നായകനായി പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. ട്വന്റി 20 യില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ത്യയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം വഹിക്കാന്‍ പന്തിന് സാധിക്കില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

England vs Pakistan, T 20 World Cup Final: ഫൈനല്‍ മഴ മൂലം തടസപ്പെട്ടാല്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? നടക്കാന്‍ പോകുന്നത് ഇങ്ങനെ