ബ്രിസ്‌ബെയിൻ ടെസ്റ്റിൽ ചെറുത്ത് നിൽപ്പിന്റെ പുതുചരിത്രമെഴുതി ശർദൂൽ താക്കൂറും,വാഷിങ്‌ടൺ സുന്ദറും. ഏഴാം വിക്കറ്റിൽ ഈ കൂട്ടുക്കെട്ട് 100 റൺസ് പിന്നിട്ടു. ഗബ്ബയിലെ ഇന്ത്യയുടെ ഏഴാം വിക്കറ്റിലെ ഉയർന്ന കൂട്ടുക്കെട്ടാണ് ശർദൂലും സുന്ദറും ചേർന്ന് സൃഷ്ടിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലേക്ക് വീണയിടത്ത് നിന്നാണ് ശർദൂലും വാഷിങ്ട്ൺ സുന്ദറും ടീമിനെ കരകയറ്റിയത്.
മത്സരത്തിൽ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ തോൽവി മണത്തിടത്ത് നിന്നാണ് ടീമിനെ തുടക്കക്കാരായ രണ്ട് താരങ്ങളും കൂടി കരകയറ്റിയത്. 30 വർഷം മുൻപ് കപിൽ ദേവും മനോജ് പ്രഭാകറും ചേർന്നെടുത്ത 59 റൺസെന്ന റെക്കോർഡാണ് സുന്ദറും ശർദൂലും ചേർന്ന് മറികടന്നത്. നേരത്തെ 2014ൽ ഇന്ത്യ ഗബ്ബയിൽ കളിച്ചപ്പോൾ എംഎസ് ധോണിയും ആർ ആശ്വിനും ചേർന്ന് 57 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുക്കെട്ട് തീർത്തിരുന്നു.