കാത്തിരിപ്പിനു വിരാമമിട്ട് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ കളത്തിലിറങ്ങി. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. സഞ്ജുവിനെ കളിക്കാൻ അനുവദിക്കുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല.
എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ക്യാപ്റ്റന്‍ വിരാട് കോലി റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കി. അതൊരു തുടക്കമായിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡ് കൂടി ഇതോടെ താരം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ നേട്ടങ്ങളുടെ പേരിലാണ് റെക്കോർഡുകൾ എഴുതപ്പെടാറുള്ളത്.
എന്നാൽ, ഇവിടെ സഞ്ജുവിന്റെ കാര്യത്തിൽ നേരെ മറിച്ചാണ്. ഇന്ത്യക്കായി അരങ്ങേറിയ ശേഷം രണ്ടാമത്തെ മല്‍സരത്തിനായി വേണ്ടി വന്ന കാത്തിരിപ്പിന്റെ പേരിലാണ് സഞ്ജു റെക്കോര്‍ഡിട്ടത്. 5വർഷത്തെ ഗ്യാപ്. ഒരു താരവും കരിയറില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ് കൂടിയാണിത്.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ടി20യിലായിരുന്നു സഞ്ജു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് സഞ്ജു കളിക്കാനിറങ്ങിയത്.
നേരിട്ട ആദ്യ പന്തുതന്നെ സിക്സർ പറത്തി തുടക്കമിട്ട സഞ്ജുവിനെ കരഘോഷത്തോടെയാണ് ഗ്യാലറി സ്വീകരിച്ചത്. എന്നാൽ, തൊട്ടടുത്ത പന്തിൽ താരം പുറത്തായത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ ഹസരംഗ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. കെ എല്‍ രാഹുലുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ എടുക്കാതെ ചെറു ചിരിയോടെ സഞ്ജു ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. .
ബാറ്റിങ്ങിൽ പിഴച്ചെങ്കിലും വിക്കറ്റിനു പിന്നിലെ സഞ്ജുവിന്റെ ജാഗ്രത ശ്രദ്ധേയം. ഇത് എടുത്തുപറയേണ്ടതാണ്. ഋഷഭ് പന്ത് തുടർച്ചയായി ചീത്തവിളി കേൾക്കുന്ന ഈ മേഖലയിൽ പതർച്ചയൊന്നുമില്ലാതെയാണ് സഞ്ജു നിലയുറപ്പിച്ചത്. തന്റെ സ്ഥാനം വിക്കറ്റിനു പിന്നിൽ തന്നെയാണെന്ന് അടിവരയിട്ട് പറയുന്ന പെർഫോമൻസ് ആണ് സഞ്ജു കാഴ്ച വെച്ചത്.
ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷമാണ് സഞ്ജുവിനെ ഇന്ത്യ പൂനെയില്‍ കളിപ്പിച്ചത്.