Webdunia - Bharat's app for daily news and videos

Install App

New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനോടു വീണ്ടും തോറ്റ് പാക്കിസ്ഥാന്‍

ഓപ്പണര്‍മാരായ ടിം സെയ്ഫര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) ന്യൂസിലന്‍ഡിനു മികച്ച തുടക്കം നല്‍കി

രേണുക വേണു
ചൊവ്വ, 18 മാര്‍ച്ച് 2025 (11:32 IST)
New Zealand vs pakistan

New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും പാക്കിസ്ഥാനു തോല്‍വി. മഴയെ തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 15 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റും 11 പന്തുകളും ശേഷിക്കെ കിവീസ് ലക്ഷ്യം കണ്ടു. 
 
ഓപ്പണര്‍മാരായ ടിം സെയ്ഫര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) ന്യൂസിലന്‍ഡിനു മികച്ച തുടക്കം നല്‍കി. ഷഹീന്‍ അഫ്രീദിയുടെ ഓരോവറില്‍ സെയ്ഫര്‍ട്ട് നാല് സിക്‌സുകള്‍ പറത്തി. സെയ്ഫര്‍ട്ട് തന്നെയാണ് കളിയിലെ താരം. മിച്ചല്‍ ഹേ 16 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് പാക്കിസ്ഥാനായി മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മത്സരം ജയിപ്പിക്കാനായില്ല. 
 
28 പന്തില്‍ 46 റണ്‍സെടുത്ത നായകന്‍ സല്‍മാന്‍ ആഗയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ (14 പന്തില്‍ 26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താകാതെ 22) എന്നിവരും പാക്കിസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങി. 
 
അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ 2-0 ത്തിനു ന്യൂസിലന്‍ഡി ലീഡെടുത്തു. ആദ്യ ടി20 മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനു കിവീസ് ജയം സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

India vs England: കൈയിലിരുന്ന കളി കൈവിട്ടു, 30 റൺസിനിടെ നഷ്ടമായത് 6 വിക്കറ്റ്!, ഇന്ത്യൻ വാലറ്റത്ത് പൂജ്യത്തിന് പുറത്തായത് 3 പേർ

അടുത്ത ലേഖനം
Show comments