ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരമായ ക്രിസ് കെയ്‌ൻസ് അതീവ ഗുരുതരാവസ്ഥയിൽ ഹൃദയധമനികള്‍പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഓസട്രേലിയയിലെ കാന്‍ബറയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെയ്ന്‍സിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
കെയ്‌ൻസ് ചികിത്സയോടെ പ്രതികരിക്കുന്നില്ലെന്ന് ന്യൂസ്‌ഹബ്ബ് റിപ്പോർട്ട് ചെയ്യുന്നു. കെയ്‌ൻസിനെ കൂടുതല്‍ വിദഗ്ദ ചികിത്സക്കായി സിഡ്നിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ 3320 റണ്‍സും 218 വിക്കറ്റുും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്‌ൻസിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് കെയ്‌ൻസ്. 2000ൽ വിസ്‌ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.