Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവനെ ഇനി കയ്യിൽ കിട്ടട്ടെ, വെല്ലാലഗയെ പരസ്യമായി വെല്ലുവിളിച്ച് കെ എൽ രാഹുൽ

അവനെ ഇനി കയ്യിൽ കിട്ടട്ടെ, വെല്ലാലഗയെ പരസ്യമായി വെല്ലുവിളിച്ച് കെ എൽ രാഹുൽ
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (19:47 IST)
ശ്രീലങ്കക്കെതിരെ അടുത്ത തവണ ഏറ്റുമുട്ടുമ്പോള്‍ ശ്രീലങ്കന്‍ സ്പിന്നര്‍ സുനിത് വെല്ലാലഗക്കെതിരെ വ്യത്യസ്തമായി കളിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ വെല്ലാലഗെയുടെ പ്രകടനമായിരുന്നു ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇതിന് പിന്നാലെയാണ് കെ എല്‍ രാഹുലിന്റെ പരസ്യ പ്രസ്താവന.
 
അടുത്തൊരു മത്സരം ശ്രീലങ്കയുമായി കളിക്കുമ്പോള്‍ വെല്ലാലഗെയ്‌ക്കെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ താത്പര്യപ്പെടുമെന്ന് രാഹുല്‍ പറയുന്നു. അവനെ സെറ്റില്‍ ചെയ്യാന്‍ അനുവദിക്കാതെ അവന്റെ താളം തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കും. അവന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അഞ്ച് വിക്കറ്റുകള്‍ അവന്‍ നേടി. ശ്രീലങ്കയുടെ ഏറ്റവും അപകടകാരിയായ ബൗളറായാണ് എനിക്ക് അവനെ തോന്നിയത്. ഇന്ത്യയുടെ അഞ്ച് മുന്‍ നിര വിക്കറ്റുകള്‍ അവന്‍ സ്വന്തമാക്കി. എന്തൊരു ദിവസമായിരുന്നു അവന്റേത്. ബാറ്റ് കൊണ്ടും അവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കക്കെതിരായ മത്സര്‍ശേഷം കെ എല്‍ രാഹുല്‍ പറഞ്ഞു. അടുത്ത മത്സരത്തില്‍ പക്ഷേ വ്യത്യസ്തമായൊരു ഇന്ത്യന്‍ ടീമിനെയാകും അവന് നേരിടേണ്ടി വരിക. ഞങ്ങള്‍ അവന്റെ പിന്നാലെ തന്നെയുണ്ടാകും കെ എല്‍ രാഹുല്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഒരുകാലത്തും സഞ്ജു ഭാഗമല്ല, ശ്രേയസിന് പകരം പരിഗണനയിലുള്ളത് മറ്റ് രണ്ട് താരങ്ങൾ