Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nitish Kumar Reddy സാഹചര്യം ടഫാണോ? നിതീഷ് കുമാർ " റെഡി"

Nitish kumar reddy

അഭിറാം മനോഹർ

, വെള്ളി, 6 ഡിസം‌ബര്‍ 2024 (14:50 IST)
Nitish kumar reddy
India vs Australia Adelaide test: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് മത്സരങ്ങള്‍ക്ക് തുടക്കമാവും മുന്‍പ് വരെ ഓസ്‌ട്രേലിയയില്‍ പരിചയസമ്പത്തില്ലാത്ത യുവനിര ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പതറുമെന്ന് കരുതിയവര്‍ ഏറെയായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും അര്‍ധസെഞ്ചുറിയടക്കം ഓള്‍റൗണ്ട് പ്രകടനവുമായി നിതീഷ് കുമാര്‍ റെഡ്ഡിയും തിളങ്ങിയിരുന്നു. ബൗളര്‍മാരില്‍ തുടക്കക്കാരനായ ഹര്‍ഷിത് റാണയും മികച്ച പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ നടത്തിയത്.
 
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ 76 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ നില്‍ക്കെ 59 പന്തില്‍ നിന്നും 41 റണ്‍സുമായി നിതീഷ് കുമാര്‍ റെഡി ടീമിന്റെ ടോപ് സ്‌കോററായി മാറിയിരുന്നു. വാലറ്റക്കാരെ കൂട്ടുനിര്‍ത്തിയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ നിതീഷ് റണ്‍സ് ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡീ പുറത്താവാതെ നില്‍ക്കുകയും ചെയ്തു. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെയായിരുന്നു ആദ്യ ടെസ്റ്റ് മത്സരത്തിലെ താരത്തിന്റെ പ്രകടനം.
 
 ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ടോപ് സ്‌കോററായ നിതീഷ് ആ പതിവ് രണ്ടാം ടെസ്റ്റിലും ആവര്‍ത്തിച്ചു. 87 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി അഡലെയ്ഡ് ടെസ്റ്റില്‍ 54 പന്തില്‍ 42 റണ്‍സുമായാണ് ടോപ് സ്‌കോററായത്. 3 സിക്‌സും 3 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ഇന്നിങ്ങ്‌സ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia: ജയ്സ്വാൾ കയറിചൊറിഞ്ഞു, സ്റ്റാർക്ക് കേറി മേഞ്ഞു, 48 റൺസ് വഴങ്ങി 6 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 180ന് പുറത്ത്