Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതീഷ് കുമാർ റെഡ്ഡി പരിക്കിൽ നിന്നും മോചിതനായി, എസ്ആർഎച്ച് സ്വാഡിൽ ചേരാൻ അനുമതി

Nitish Kumar Reddy

അഭിറാം മനോഹർ

, ഞായര്‍, 16 മാര്‍ച്ച് 2025 (14:46 IST)
ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കില്‍ നിന്നും മോചിതനായി. താരത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ കളിക്കാന്‍ അനുമതി ലഭിച്ചു. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ പാസായതോടെയാണ് താരത്തിന് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിച്ചത്. 
 
 ജനുവരി മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം എന്‍സിഎയില്‍ പരിശീലനത്തിലായിരുന്നു. 2025 താരലേലത്തിന് മുന്‍പ് 6 കോടി രൂപയ്ക്ക് എസ്ആര്‍ച്ച് നിലനിര്‍ത്തിയ താരം കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 303 റണ്‍സുമായി തിളങ്ങിയിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവരടങ്ങിയ ഹൈദരാബാദ് നിരയില്‍ മധ്യനിരയ്ക്ക് കരുത്ത് നല്‍കുന്നത് നിതീഷ് കുമാറിന്റെ സാന്നിധ്യമാണ്. മാര്‍ച്ച് 23ന് ഹൈദരാബാദില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യമത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെ പറ്റി നിർണായക പ്രഖ്യാപനം നടത്തി കോലി