Webdunia - Bharat's app for daily news and videos

Install App

സഞ്ജുവും വിഷ്ണു വിനോദുമില്ല, ഓരോ കളിയും പൊരുതി, 74 വർഷത്തിനിടെയിലെ ആദ്യ രഞ്ജി ഫൈനൽ പ്രവേശനം കേരളം സാധ്യമാക്കിയത് വമ്പൻ താരങ്ങളില്ലാതെ

അഭിറാം മനോഹർ
വെള്ളി, 21 ഫെബ്രുവരി 2025 (12:54 IST)
രഞ്ജി ട്രോഫി സെമിഫൈനലില്‍ ഗുജറാത്തിനെതിരെ നിര്‍ണായകമായ 2 റണ്‍സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചതോടെ 74 വര്‍ഷത്തിനിടെ ആദ്യമായി രഞ്ജി ഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ് കേരളം. 1957ല്‍ തുടങ്ങി ഇതുവരെയായി രഞ്ജി കളിക്കുന്നുണ്ടെങ്കില്‍ സെമിഫൈനലില്‍ എത്തിയതായിരുന്നു കേരളത്തിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ യോഗ്യത നേടിയതാകട്ടെ സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിങ്ങനെ കേരളത്തിന്റെ 2 പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ്.
 
2018-19 സീസണില്‍ സെമി ഫൈനലില്‍ എത്തിയതായിരുന്നു ഇതിന് മുന്‍പ് കേരളത്തിന്റെ ഏറ്റവും പ്രധാന നേട്ടം. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി കേരളത്തിന് കാര്യമായൊന്നും രഞ്ജിയില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കുറി സച്ചിന്‍ ബേബിയുടെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ കേരളത്തെ താങ്ങി നിര്‍ത്തിയത് ടീമായുള്ള കൂട്ടായ പ്രകടനമാണ്. കഴിഞ്ഞ സീസണുകളില്‍ കേരളത്തിന്റെ പ്രധാനതാരമായി മാറിയ ജലജ് സക്‌സേനയ്‌ക്കൊപ്പം രോഹന്‍ കുന്നുമ്മേല്‍, സച്ചിന്‍ ബേബി എന്നിവര്‍ മാത്രമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായി മികവ് തെളിയിച്ച താരങ്ങളായി ഉണ്ടായിരുന്നത്.
 
 സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിങ്ങനെ കേരളം എടുത്ത് കാണിക്കുന്ന 2 താരങ്ങള്‍ ഇല്ലാതെയായിരുന്നു രഞ്ജി സീസണില്‍ കേരളം കളിച്ചത്. എന്നാല്‍ നിര്‍ണായകഘട്ടങ്ങളില്‍ അവതാരപ്പിറവി എടുക്കുന്നത് പോലെ സല്‍മാന്‍ നിസാറും, അസ്ഹറുദ്ദീനുമെല്ലാം കേരളത്തിന്റെ രക്ഷകരായി മാറി. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റണ്‍സ് ലീഡിന്റെ ബലത്തില്‍ സെമിയിലെത്തിയ കേരളം സെമിയില്‍ 2 റണ്‍സ് ലീഡ് നേടിയാണ് ഫൈനല്‍ പ്രവേശനം ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ സല്‍മാന്‍ നിസാര്‍ ഹീറോയായി മാറിയപ്പോള്‍ അസ്ഹറുദ്ദീനും ജലജ് സക്‌സേനയും ആദിത്യ സര്‍വതെയുമാണ് സെമിയിലെ കേരളത്തിന്റെ ഹീറോകള്‍. അതേസമയം വ്യക്തിഗതമായ പ്രകടനങ്ങള്‍ക്കപ്പുറം ടീമെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് കേരളത്തെ ഈ ചരിത്രനേട്ടത്തിന് പ്രാപ്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: നിങ്ങളെന്തിനാണ് ഇങ്ങനെ സൗഹൃദം കാണിക്കുന്നതെന്ന് മക്കല്ലം ചോദിച്ചു, മൂന്നാം ദിവസം നടന്ന സംഭവമാണ് കളി മാറ്റിയത്: ഹാരി ബ്രൂക്ക്

മോനെ പൃഥ്വി, കണ്ട് പഠിയെടാ...സർഫറാസ് ഖാനെ പോലെ ഫിറ്റാകാൻ ഉപദേശിച്ച് കെവിൻ പീറ്റേഴ്സൺ

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments