Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ വി തോമസിന്റെ യാാത്രാബത്ത 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷമാക്കി ഉയര്‍ത്താന്‍ ധനവകുപ്പിന് ശുപാര്‍ശ

K V Thomas

അഭിറാം മനോഹർ

, വ്യാഴം, 20 ഫെബ്രുവരി 2025 (12:55 IST)
K V Thomas
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ. പ്രതിവര്‍ഷ യാത്രാബത്ത തുക 11.31 ലക്ഷമാക്കി ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നേരത്തെ യാത്രാബത്തയായി പ്രതിവര്‍ഷം 5 ലക്ഷം രൂപയായിരുന്നു കെ വി തോമസിന് അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് 6.31 ലക്ഷം ചെലവ് വരുന്നുവെന്നും അതിനാല്‍ യാത്രാ ബത്ത കൂട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ചാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.
 
കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതിയെന്നാണ് കെ വി തോമസ് അറിയിച്ചിരുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. 3 സ്റ്റാഫുകളും ഒരു ഡ്രൈവറും ഡല്‍ഹിയില്‍ കെ വി തോമസിനായുണ്ട്. കെ വി തോമസിനും സംഘത്തിനും 2024 വരെ ഖജനാവില്‍ നിന്നും 57.41 ലക്ഷം നല്‍കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഓണറേറിയത്തിന് പുറമെ എംഎല്‍എ, എം പി, അധ്യാപക പെന്‍ഷന്‍ എന്നിവയും കെ വി തോമസിന് ലഭിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് റോങ്ങല്ലേ... വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, നടൻ ബാലയ്ക്കെതിരെ കേസ്