Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയും ധോണിയുമല്ല; പ്രിയപ്പെട്ട ഇന്ത്യന്‍ താരം ആരെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

കോഹ്‌ലിയും ധോണിയുമല്ല; പ്രിയപ്പെട്ട ഇന്ത്യന്‍ താരം ആരെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

Webdunia
വ്യാഴം, 24 മെയ് 2018 (18:36 IST)
ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ നിരാശയിലാഴ്‌ത്തുന്നതായിരുന്നു എബി ഡിവില്ലിയേഴ്സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഈ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെയാണ് കൂടുതലായും വേദനിപ്പിച്ചത്. ഗ്രൌണ്ടില്‍ ബാറ്റ് കൊണ്ട് അത്ഭുതം തീര്‍ക്കുന്ന ഈ മനുഷ്യനെ അത്രമാത്രം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യന്‍ ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള അടുപ്പവും ആത്മബന്ധവും എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. എന്നാല്‍ ഏറ്റവും ഇഷ്‌ടപ്പെട്ട ഇന്ത്യന്‍ താരം ആരാണെന്ന ചോദ്യത്തിന് എബി ഡിയില്‍ നിന്നുമുണ്ടായത് അപ്രതീക്ഷിത മറുപടിയാണ്.

വിക്രം സതായെയുടെ വാട്ട് ദ് ഡക്ക് ടോക് ഷോയിലാണ് തന്റെ ഇഷ്‌ട ഇന്ത്യന്‍ താരം ആരാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. വീരേന്ദര്‍ സെവാഗാണ് തന്റെ ഇഷ്‌ട കളിക്കാരന്‍ എന്നാണ് പ്രോഗ്രാമില്‍ എബി ഡി വ്യക്തമാക്കിയത്.

സെവാഗിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് അദ്ദേഹത്തിലേക്ക് തന്നെ ആ‍കര്‍ഷിച്ചതെന്നാണ് ഡിവില്ലിയേഴ്സ് വ്യക്തമാക്കിയത്. ഷോയില്‍ അദ്ദേഹത്തിനൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സും പങ്കെടുത്തു. സുരേഷ് റെയ്‌നയാണ് ജോണ്ടിയുടെ പ്രിയപ്പെട്ട ഇന്ത്യന്‍ താരം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments