മുംബൈ എട്ടുനിലയില്‍ പൊട്ടിയതിന് കാരണം ഇവര്‍; തുറന്നടിച്ച് കട്ടിംഗ്
മുംബൈ എട്ടുനിലയില്‍ പൊട്ടിയതിന് കാരണം ഇവര്‍; തുറന്നടിച്ച് കട്ടിംഗ്
ഐപിഎല്ലില്‍ നിന്നും പ്ലേ ഓഫ് കാണാതെ ടീം പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ചെളിവാരിയേറ് രൂക്ഷം. മധ്യനിര താരങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിംഗാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
ഗ്രുപ്പ് ഘട്ടത്തിലെ അവസാന മത്സരം മുംബൈയ്‌ക്ക് നിര്‍ണായകമായിരുന്നു. ഈ മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19.3 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഈ മത്സരത്തിലടക്കം ടൂര്‍ണമെന്റില്‍ മുംബൈയുടെ മധ്യനിര ഉത്തരവാദിത്വമില്ലാതെ കളിച്ചതാണ് കട്ടിംഗിനെ ചൊടിപ്പിച്ചത്.
ഫിറോഷ് ഷാ കോട് ലയില്‍ ഡല്‍ഹി ഉയര്‍ത്തിയ ടോട്ടല്‍ മറികടക്കാന്‍ സാധിക്കുന്നതായിരുന്നു. ഇവിടെ ചെറിയ ടോട്ടലും വലിയ ടോട്ടലും പിറന്നത് കണ്ടതാണ്. 200ന് മുകളില്‍ സ്‌കോര്‍ ചെയ്യപ്പെട്ടിട്ടുണ്ട് ഇവിടെ. എന്നാല്‍, 130 - 140 റണ്‍സ് കണ്ടെത്താന്‍ ചെന്നൈയെ പോലെയുള്ള അതിശക്തമായ ടീമുകള്‍ വിഷമിക്കുന്നതും ഈ പിച്ചില്‍ കണ്ടു. എന്നാല്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ നല്‍കിയത്. പക്ഷേ മധ്യനിരയിലുള്ളവര്‍ മോശം പ്രകടനം പുറത്തെടുത്ത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞുവെന്നും കട്ടിംഗ് പറഞ്ഞു.