ധോണി ഇന്ത്യൻ ടീമിൽ മടങ്ങിയെത്താൻ അർഹനല്ല', തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2020 (13:46 IST)
ഐപിഎൽ അനിശ്ചിതത്വത്തിൽ ആയതോടെ ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകകൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇപ്പോഴിതാ ധോണി ഇന്ത്യൻ ടീമിൽ മടങ്ങാൻ അർഹനല്ല എന്ന് തുറന്നടിച്ചിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ വികറ്റ് കീപ്പർ ദീപ്ദാസ് ഗുപ്ത. മാസങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ പോലും കളിച്ചിട്ടില്ലാത്ത ധോണിയെ എങ്ങനെയാണ് ടീമിലെടുക്കാൻ സാധിയ്ക്കുക എന്നാണ് ഗുപ്ത ചോദിയ്ക്കുന്നത്. 
 
'ഇത്രയും കാലം മാറിനില്‍ക്കുന്നതിനിടെ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും ധോണി കളിയ്ക്കണമായിരുന്നു. ഒൻപത് മാസത്തോളമായി ഒരു ക്രിക്കറ്റ് മല്‍സരം പോലും ധോണി കളിച്ചിട്ടില്ല. ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ധോണിയെ ആരും കളിക്കളത്തില്‍ കണ്ടിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇനി ദേശീയ ടീമിൽ ഉൾപ്പെടുത്തുക.
 
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നു മനസ്സിലാക്കുന്നു. എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ കളിക്കാമായിരുന്നു. മല്‍സരംഗത്ത് സജീവായി നില്‍ക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചു വളരെ പ്രധാനമാണ്. ദീപ്ദാസ് ഗുപ്ത പറഞ്ഞു. മാസങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ധോണിയെ എന്ത് അടിസ്ഥാനത്തിലാണ് ഇനി ദേശീയ ടീമിലു ഉൾടുപ്പെടുത്തുകയെന്ന് ഗൗതം ഗംഭീറും ചോദ്യം  ഉന്നയിച്ചിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് തിരിച്ചെത്തുന്നു, രഞ്ജിയിൽ ഡൽഹിക്കായി കളിക്കും, ലക്ഷ്യം ദക്ഷിണാഫ്രിക്കൻ പരമ്പര

രോഹിത്തിനെയും കോലിയേയും അശ്വിനെയും പുറത്താക്കി, എല്ലാത്തിനും പിന്നിൽ ഗംഭീറെന്ന് മുൻതാരം

ഇത്തവണ പുതിയ റോൾ, 2026 ലോകകപ്പിൽ ഉസ്ബെക്ക് പരിശീലകനായി ഫാബിയോ കന്നവാരോ

ഗില്ലിന് ക്യാപ്റ്റനാകണമെന്നുണ്ടായിരുന്നില്ല, ബിസിസിഐ സമ്മർദ്ദം ചെലുത്തി, ആരോപണവുമായി മൊഹമ്മദ് കൈഫ്

ജയ്ഡൻ സീൽസ് കൊള്ളാം,ബാക്കിയുള്ളവർ നെറ്റ് ബൗളർമാരുടെ നിലവാരമുള്ളവർ, വെസ്റ്റിൻഡീസ് ടീമിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ

അടുത്ത ലേഖനം
Show comments