Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളവുകൾ ഏപ്രിൽ 20 ന് ശേഷം മാത്രം, മാർഗനിർദേശങ്ങൾ നാളെ

ഇളവുകൾ ഏപ്രിൽ 20 ന് ശേഷം മാത്രം, മാർഗനിർദേശങ്ങൾ നാളെ
, ചൊവ്വ, 14 ഏപ്രില്‍ 2020 (10:51 IST)
രാജ്യത്ത് ലോക്ഡൗൺ 19 ദിവസത്തേയ്ക്ക് കൂടി നീട്ടി എങ്കിലും ഇളവുകൾ നൽകുമെന്ന്  പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. എന്നാൽ ഏപ്രിൽ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക, ഏപ്രിൽ 20ന് ശേഷം രോഗ വ്യാപനം കുറവുള്ള പ്രദേശങ്ങൾക്കാണ് ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
 
എന്നാൽ സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ മാർഗങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇളവുകൾ അനുവദിയ്ക്കു. മാർഗ നിർദേശങ്ങൾ ലംഘിയ്ക്കപ്പെടുന്നു എന്ന് കണ്ടാൽ ഇളവുകൾ ഉടൻ തന്നെ പിൽവലിയ്ക്കുണം എന്നും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ലോക്‌ഡൗണിൽ ഇളവ് അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നാളെ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് വിവരം. ഇതിനിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും കേരളത്തിൽ ഇളവുകൾ നൽകുന്നതിൽ  സംസ്ഥാന സർക്കാർ തീരുമാനം എടുക്കുക,      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നിട്ടി, ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും