Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജഡേജ പണ്ടേ റോയലാണ്', കൊൽക്കത്തയെ തകർത്ത് ജീവൻ രക്ഷിച്ച ജഡേജയ്ക്ക് നന്ദിപറഞ്ഞ് രജസ്ഥാൻ റോയൽസ്

'ജഡേജ പണ്ടേ റോയലാണ്', കൊൽക്കത്തയെ തകർത്ത് ജീവൻ രക്ഷിച്ച ജഡേജയ്ക്ക് നന്ദിപറഞ്ഞ് രജസ്ഥാൻ റോയൽസ്
, വെള്ളി, 30 ഒക്‌ടോബര്‍ 2020 (12:49 IST)
ദുബായ്:‌ രണ്ട്‌ ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ്‌. അവിടെനിന്നും രവിന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ രക്ഷിച്ചത്. യഥാർത്ഥത്തിൽ ചെന്നൈയെ അല്ല, രാജസ്ഥാനെയാണ് ജഡേജ രക്ഷിച്ചത് എന്ന് പറയാം. ചെന്നൈയ്ക്കെതിരെ കൊൽക്കത്ത ജയിച്ചിരുന്നു എങ്കിൽ 14 പോയന്റുകളുമായി കൊൽക്കത്ത പ്ലേയ് ഓഫിന് തൊട്ടരികിൽ എത്തുമായിരുന്നു. ഇതോടെ രജസ്ഥാന്റെ നില പരുങ്ങലിലാവുകയും ചെയ്യും 
 
അത്തരം ഒരു അവസ്ഥയിൽനിന്നുമാണ് ജഡേജ രക്ഷകനായത്. ഇതോടെ രാജസ്ഥാന്റെ പ്ലേയോഫ് പ്രതീക്ഷ കൂടുതൽ സജീവമായി. പ്ലേയോഫ് പിടിയ്ക്കാൻ കൊൽക്കത്തയ്ക്ക് ഇനി ഒരു മത്സരം മാത്രമാണ് മുന്നിലുള്ളത് അതും രാജസ്ഥാനെതിരെ. ഇത്തരത്തിൽ തങ്ങളെ രക്ഷിച്ച ജഡേജയ്ക്ക് നന്ദി അറിയിച്ച് എന്നോണം രംഗത്തെത്തിയിരിയ്ക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഒരിക്കല്‍ റോയല്‍ ആയാല്‍ എല്ലായ്‌പ്പോഴും റോയല്‍ തന്നെ എന്ന് ജഡേജയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.   
 
ജഡേജയൂടെ ഐപില്ലിലെ തുടക്കം രാജസ്ഥാൻ റോയൽസിലൂടെയായിരുന്നു എന്നുകൂടി അർത്ഥമാക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ്. രാജസ്ഥാനിൽനിന്നും കൊച്ചി ടസ്കേഴ്സിലേക്ക് പോയ ജഡേജയെ 2012ലെ ഐപിഎൽ ലേലത്തിലാണ് ചെന്നൈ സ്വന്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സുമായി മത്സരിച്ച് 9.72 കോടിയ്ക്കാൻ അന്ന് ജഡേജ്ജയെ ചെന്നൈ നേടിയത്.  
 
അവസാനത്തെ രണ്ട് പന്തുകൾ സിക്സർ പറത്തിയാണ് ജഡേജ ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 11 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും മൂന്ന്‌ സിക്‌സും അടക്കം 31 റണ്‍സ്‌ ആണ് ജഡേജ നേടിയത്‌. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ്‌ ആണ്‌ ചെന്നൈക്ക്‌ വേണ്ടിയിരുന്നത്‌. ആദ്യ നാല്‌ പന്തില്‍ നാഗര്‍കോട്ടി ബൗണ്ടറി വഴങ്ങിയില്ല. എന്നാൽ അവസാന രണ്ട്‌ പന്തും സിക്‌സ്‌ പറത്തി ഭംഗിയായി ജഡേജ കളി ഫിനിഷ് ചെയ്യുകയായിരുന്നു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈസ് ക്യാപ്‌റ്റൻ സ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്തവും വെല്ലുവിളിയും ഏറ്റെടുക്കുന്നു- രാഹുൽ