Select Your Language

Notifications

webdunia
webdunia
webdunia
webdunia

Netravalkar: സാറെ രണ്ട് മാസം ലീവ് വേണം, പാകിസ്ഥാനെ തോൽപ്പിക്കണം, കോലിയെയും രോഹിത്തിനെയും ഔട്ടാക്കണം

Netravalkar, Worldcup

അഭിറാം മനോഹർ

, വ്യാഴം, 13 ജൂണ്‍ 2024 (13:16 IST)
Netravalkar, Worldcup
അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ അസോസിയേറ്റ് രാജ്യങ്ങളും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ബാറ്റര്‍മാരുടെ നിര പരുങ്ങലിലായതാണ് പല അട്ടിമറികള്‍ക്കും കാരണമായതെങ്കിലും ക്രിക്കറ്റില്‍ കുഞ്ഞന്മാരുടെ ഈ വിജയം ആ രാജ്യങ്ങളിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ്. ഇത്തരത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ചും ഇന്ത്യയ്ക്ക് ശക്തമായ മത്സരം സമ്മാനിച്ചതുമായ അമേരിക്ക പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന ടീമാണ്.
 
 അണ്ടര്‍ 19 ലെവലിലും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിച്ച പല താരങ്ങളും ഇത്തവണ അമേരിക്കയുടെ ദേശീയ ടീമില്‍ കളിക്കുന്നുണ്ട്. ഇവരില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് യുഎസ് പേസറായ നേത്രവല്‍ക്കറാണ്. അണ്ടര്‍ 19 കാലഘട്ടത്തില്‍ സന്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം പന്തെറിഞ്ഞിരുന്ന താരമാണ് ഇന്ന് യുഎസിന്റെ ടോപ്പ് പേസര്‍. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പ് വരെ ടെക് ഭീമനായ ഒറാക്കിളിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു താരം. താന്‍ അമേരിക്കന്‍ ദേശീയ ടീമില്‍ കളിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് കൂടെ ജോലി ചെയ്യുന്നവര്‍ ആദ്യം വിശ്വസിച്ചില്ലെന്ന് നേത്രവാല്‍ക്കര്‍ തന്നെ പറയുന്നു.
 
 എന്തുപറഞ്ഞാകും നേത്രവാല്‍ക്കര്‍ ജോലിയില്‍ നിന്നും 2 മാസം ലീവ് ചോദിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ മത്സരത്തില്‍ കോലിയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകള്‍ വീഴ്ത്താന്‍ നേത്രവാല്‍ക്കറിനായിരുന്നു. ഓറക്കിള്‍ സ്റ്റോക്കിന്റെ വില ഇതേ ദിവസം ഉയര്‍ന്നത് നേത്രവല്‍ക്കറിന്റെ പ്രകടനം കൊണ്ടാണെന്ന് വരെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം നേത്രവാല്‍ക്കറിനെ ഇന്ത്യ തിരിച്ചുവിളിക്കണമെന്ന് പറയുന്നവരും കുറവല്ല. ആദ്യം എഞ്ചിനിയറാകു പിന്നെ ക്രിക്കറ്റ് കളിക്കാന്‍ പോകു എന്ന് പ്രായമായവര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND vs USA: ഇന്ത്യയ്ക്ക് ചേസിംഗ് എളുപ്പമാക്കിയത് യുഎസിന്റെ അബദ്ധം, സൗജന്യമായി ലഭിച്ചത് അഞ്ച് റണ്‍സ്