Webdunia - Bharat's app for daily news and videos

Install App

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

അഭിറാം മനോഹർ
ഞായര്‍, 29 ജൂണ്‍ 2025 (16:48 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും  ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് തുടരാന്‍ സാധ്യത. 2025ലെ ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുമെന്നാണ് ക്രിക് ബസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025ലെ ഏഷ്യാകപ്പ് ടൂര്‍ണമെന്റ് മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും സെപ്റ്റംബര്‍ 10ന് ഉദ്ഘാടന മത്സരം നടത്താനായേക്കുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
 
ടി20 ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഇന്ത്യ- പാക് മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാറ്റം വന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ കാര്യം തീരുമാനിക്കാന്‍ ജൂലായ് ആദ്യവാരം എസിസി യോഗം ചേരുമെന്നും 6 ടീമുകള്‍ പങ്കെടൂക്കുന്ന ടൂര്‍ണമെന്റിന്റെ പൂര്‍ണ ഷെഡ്യൂള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ ഇന്ത്യയിലാണ് ഏഷ്യാകപ്പ് മത്സരങ്ങളെങ്കിലും നിഷ്പക്ഷ വേദിയിലാകും പാകിസ്ഥാന്റെ മത്സരങ്ങള്‍ സംഘടിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments