Select Your Language

Notifications

webdunia
webdunia
webdunia
webdunia

India - Pakistan: 'പുലര്‍ച്ചെ 2.30 നു എനിക്കൊരു ഫോണ്‍ കോള്‍ വന്നു'; നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗഹൃദസംഭാഷണം നടത്തണമെന്നും ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു

India vs Pakistan, India Pakistan issue, India attacked air base says Pakistan, India Pakistan Conflict

രേണുക വേണു

, ശനി, 17 മെയ് 2025 (11:35 IST)
Shehbaz Sharif

India - Pakistan: റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. 
 
' സൈനിക മേധാവി അസിം മുനീര്‍ മേയ് 10 പുലര്‍ച്ചെ 2.30 എന്നെ ഫോണില്‍ വിളിച്ച് ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തിലൂടെ ഇന്ത്യ നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു,' ഷഹബാസ് ഷരീഫ് പറഞ്ഞു. 
 
ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗഹൃദസംഭാഷണം നടത്തണമെന്നും ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. ' ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും സമാധാനപരമായി ഇരുന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ, നമുക്കിവിടെ സമാധാനം ഉണ്ടാകില്ല,' പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം