Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം ലഭിക്കുന്നില്ല, പിഎസ്എല്ലിൽ നിന്നും പിന്മാറി ഫോക്‌നർ: ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ച് പാക് ബോർഡ്

പ്രതിഫലം ലഭിക്കുന്നില്ല, പിഎസ്എല്ലിൽ നിന്നും പിന്മാറി ഫോക്‌നർ: ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ച് പാക് ബോർഡ്
, ഞായര്‍, 20 ഫെബ്രുവരി 2022 (15:02 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരാർ വ്യവസ്ഥകൾ ലംഘിച്ച് പ്രതിഫലം നൽകുന്നില്ലെന്ന് ആരോപിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസീസ് താരം ജെയിംസ് ഫോക്‌നർ. പിന്മാറ്റത്തിന് പിന്നാലെ ഫോക്‌നറിനെ ടൂർണ‌മെന്റിൽ നിന്നും പാക് ക്രിക്കറ്റ് ബോർഡ് ആജീവനാന്തകാലത്തേക്ക് വിലക്കേർപ്പെടുത്തി.
 
പാകിസ്ഥാൻ ആരാധകരോട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. കരാർ വ്യവസ്ഥകളും വേതന വ്യവസ്ഥകളും പാലിക്കാൻ പാക് ബോർഡ് തയ്യാറാകാത്തതിനാൽ രണ്ട് മത്സരം ബാക്കി നിൽക്കെ ഞാൻ ടൂർണമെന്റിൽ നിന്നും പിന്മാറുകയാണ്. ടൂർണമെന്റ് ആരംഭിച്ച മുതൽ ഞാൻ ഇവിടെയുണ്ട്. എന്നാൽ അവർ എന്നോട് തുടർച്ചയായി കള്ളം പറഞ്ഞു. ഫോക്‌നർ ട്വീറ്റ് ചെയ്‌തു.
 
ഇതിന് പിന്നാലെയാണ് ഫോക്‌നർ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ചൂണ്ടികാണിച്ച് പാക് ബോർഡ് താരത്തെ പിഎസ്എല്ലിൽ നിന്നും ആജീവനാ‌ന്തം വിലക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി വാക്ക് നൽകിയിരുന്നു, കാര്യങ്ങൾ എങ്ങനെ പെട്ടെന്ന് മാറിയെന്നറിയില്ല: വൃദ്ധിമാൻ സാഹ