Pakistan vs Sri Lanka: കഷ്ടിച്ചു രക്ഷപ്പെട്ട് പാക്കിസ്ഥാന്‍; ഫൈനല്‍ സാധ്യത നിലനിര്‍ത്തി

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്

രേണുക വേണു
ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (08:55 IST)
Pakistan

Pakistan vs Sri Lanka: ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനു ജയം. അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റും 12 പന്തുകളും ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു. 11.1 ഓവറില്‍ 80-5 എന്ന നിലയില്‍ പ്രതിരോധത്തിലായ പാക്കിസ്ഥാനെ മുഹമ്മദ് നവാസ് (24 പന്തില്‍ പുറത്താകാതെ 38), ഹുസൈന്‍ തലാത്ത് (30 പന്തില്‍ പുറത്താകാതെ 32) എന്നിവരുടെ ഇന്നിങ്‌സുകളാണ് രക്ഷപ്പെടുത്തിയത്. സാഹിബ്‌സദ ഫര്‍ഹാന്‍ 15 പന്തില്‍ 24 റണ്‍സെടുത്തു. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തലാത്ത് ബൗളിങ്ങിലും തിളങ്ങി. കളിയിലെ താരവും തലാത്ത് തന്നെ. 
 
44 പന്തില്‍ 50 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസ് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. നായകന്‍ ചരിത് അലസങ്ക 19 പന്തില്‍ 20 റണ്‍സെടുത്തു. പാക്കിസ്ഥാനായി ഷഹീന്‍ ഷാ ആഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിനു രണ്ട് വിക്കറ്റ്. 


ഈ ജയത്തോടെ ഏഷ്യ കപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാനു സാധിച്ചു. ബംഗ്ലാദേശിനെതിരെയാണ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനു അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: തുടരുന്നു ഒഴിവാക്കല്‍; ഗില്ലിനു വീണ്ടും അവസരം, സഞ്ജു ബെഞ്ചില്‍ തന്നെ

Chennai Super Kings : ബാറ്റിങ്ങ് സെറ്റാണ്, ഫിനിഷിങ് റോളിലും ബൗളിങ്ങിലും ശ്രദ്ധ വെയ്ക്കാൻ ചെന്നൈ, ആരെ ടീമിലെത്തിക്കും

IPL Mini Auction 2026: നേട്ടം കൊയ്യാൻ വിഗ്നേഷ്, മിനി താരലേലത്തിൽ 12 മലയാളി താരങ്ങൾ

ടീമുകളുടെ കയ്യിലുള്ളത് 237.5 കോടി, ഐപിഎല്ലിലെ വിലകൂടിയ താരമായി മാറാൻ കാമറൂൺ ഗ്രീൻ

ഇന്ത്യയ്ക്കാവശ്യം ഗില്ലിനെ പോലെ ഒരാളെയാണ്: പിന്തുണയുമായി എ ബി ഡിവില്ലിയേഴ്സ്

അടുത്ത ലേഖനം
Show comments