Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ പണിയെടുത്ത് ഇന്ത്യ രക്ഷപ്പെടണ്ട, ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ വിട്ടത് 8 ക്യാച്ചുകൾ: വീഡിയോ

Pak women cricket

അഭിറാം മനോഹർ

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (15:11 IST)
Pak women cricket
വനിതാ ടി20യില്‍ ഓസ്‌ട്രേലിയയുമായി പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് പോരാട്ടം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയില്‍ കയറാം എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ആരാധകരും ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ പോരാട്ടത്തെ ഉറ്റുനോക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ 110 റണ്‍സില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളും ഉയര്‍ന്നു. എന്നാല്‍ 11.4 ഓവറില്‍ വെറും 56 റണ്‍സിന് പാക് ടീം ഓള്‍ ഔട്ടായി മാറി.
 
മത്സരത്തില്‍ 10.4 ഓവറില്‍ ലക്ഷ്യത്തിലെത്തിയിരുന്നെങ്കില്‍ പാകിസ്ഥാന് സെമിയില്‍ എത്താന്‍ അവസരമുണ്ടായിരുന്നു. മത്സരത്തില്‍ കിവികളെ 110 റണ്‍സില്‍ ഒതുക്കിയെങ്കിലും പാക് ഫീല്‍ഡര്‍മാരുടെ മൈതാനത്തെ പ്രകടനം ദയനീയമായിരുന്നു. ഒന്നും രണ്ടുമല്ല 8 ക്യാച്ചുകളാണ് പാക് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഈ അവസരങ്ങള്‍ മുതലാക്കാനായിരുന്നെങ്കില്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാനും ഒരു പക്ഷേ വിജയിക്കാന്‍ പോലും പാകിസ്ഥാനാകുമായിരുന്നു.
 
 ക്യാച്ചുകള്‍ മാത്രമല്ല നിരവധി റണ്ണൗട്ട് അവസരങ്ങളും പാക് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. പാകിസ്ഥാന്‍ ക്യാപ്റ്റനായ സന ഫാത്തിമ മാത്രം 4 ക്യാച്ചുകളാണ് കൈവിട്ടത്. നാല് ക്യാച്ചുകളും കൈവിട്ടത് നിദ ദിറിന്റെ ഓവറുകളിലായിരുന്നു. ക്യാച്ചുകള്‍ക്ക് പോലും ശ്രമിക്കാതെ പാകിസ്ഥാന്‍ അവസരങ്ങള്‍ നഷ്ടമാക്കുന്ന ക്യാച്ചുകള്‍ പാകിസ്ഥാനേക്കാള്‍ വേദനിപ്പിച്ചത് ഇന്ത്യയെ ആയിരുന്നു. ബ്രൂക്ക് ഹാളിഡേ,ക്യാപ്റ്റന്‍ സോഫി ഡിവൈന്‍,അമേലിയ കെര്‍,സൂഫി ബേറ്റ്‌സ്(2 തവണ) എന്നിവര്‍ക്കാണ് പാക് ഫീല്‍ഡര്‍മാര്‍ ജീവന്‍ നല്‍കിയത്. ഇതില്‍ സൂസി ബേറ്റ്‌സ് 29 പന്തില്‍ 28 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായപ്പോള്‍ ബ്രൂക്ക് ഹാളിഡേ 22 റണ്‍സും സോഫി ഡിവൈന്‍ 19 റണ്‍സുമെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യ, സൂര്യകുമാർ യാദവായി മാറുന്നത് ഒപ്പം നടന്ന് കണ്ടതാണ്, ഞാൻ സെഞ്ചുറിയടിച്ചതിൽ എന്നേക്കാളും സന്തോഷിച്ചത് അവൻ: സഞ്ജു സാംസൺ