Webdunia - Bharat's app for daily news and videos

Install App

ക്യാച്ച് വിട്ടതില്‍ അരിശം; സഹതാരത്തിന്റെ കരണത്തടിച്ച് പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് (വീഡിയോ)

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2022 (15:01 IST)
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരത്തിന്റെ കരണത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് താരമായ റൗഫ് സഹകളിക്കാരന്‍ കമ്രാന്‍ ഗുലാമിന്റെ മുഖത്തടിക്കുകയായിരുന്നു. ക്യാച്ച് വിട്ടുകളഞ്ഞ അരിശത്തിലാണ് റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
പെഷവാര്‍ സാല്‍മിയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. റൗഫിന്റെ പന്തില്‍ പെഷവാറിന്റെ അഫ്ഗാനിസ്ഥാന്‍ താരം ഹസ്‌റത്തുള്ള സസായിയുടെ ക്യാച്ച് കമ്രാന്‍ ഗുലാം പാഴാക്കി. പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. ബൗണ്ടറി ലൈനില്‍ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്താണ് മുഹമ്മദ് ഹാരിസിനെ മടക്കിയത്. പിന്നാലെ റൗഫിനെ അഭിനന്ദിക്കാനായി കമ്രാന്‍ ഗുലാം ഓടിയെത്തി. ഈ സമയത്ത് അരിശം മൂത്ത റൗഫ് ഗുലാമിന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്നാല്‍, ചിരിച്ചുകൊണ്ടാണ് ഗുലാം ഇതിനെ നേരിട്ടത്. റൗഫിനെ അംപയര്‍ താക്കീത് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments