Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ എല്ലാം നശിപ്പിച്ചു, പാകിസ്ഥാൻ ബൗളർമാർ ഒന്നുമല്ലെന്ന് എല്ലാവർക്കും കാണിച്ചുകൊടുത്തു: തുറന്ന് പറഞ്ഞ് മുൻ പാക് താരം

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (16:45 IST)
റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍ തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് നായകന്‍ റമീസ് രാജ. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പില്‍ പാക് പേസര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുപറത്തിയതിന് പിന്നാലെയാണ് പേരുകേട്ട പാക് പേസ് നിരയുടെ തകര്‍ച്ച തുടങ്ങിയതെന്ന് റമീസ് രാജ പറഞ്ഞു.
 
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ തോല്‍വിക്കുന്നതിന് കാരണം ടീം സെലക്ഷനാണ്. ഒരു സ്പിന്നര്‍ പോലും ഇല്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. പാക് പേസ് നിരയുടെ നല്ലകാലം കഴിഞ്ഞു എന്നതാണ് രണ്ടാമത്തെ കാര്യം. അത് തുടങ്ങിയത് കഴിഞ്ഞ ഏഷ്യാകപ്പിലായിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക് പേസ് നിരയെ അടിച്ചുതകര്‍ത്തപ്പോള്‍ അത്രയും കാലം കൊണ്ടുണ്ടാക്കിയ നല്ല പേരെല്ലാം തന്നെ പോയി. ഇപ്പോള്‍ പാക് പേസര്‍മാരെ എങ്ങനെ നേരിടണമെന്ന് എതിരാളികള്‍ക്കറിയാം. ഇതിന് ശേഷം പാക് ബൗളര്‍മാരുടെ ആത്മവിശ്വാസം തന്നെ പോയെന്നും റമീസ് രാജ പറഞ്ഞു.
 
 റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്റെ പേരുകേട്ട പേസ് ബൗളിംഗ് നിരയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ 125-135 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. മത്സരസാഹചര്യം വിലയിരുത്താന്‍ പാക് നായകന്‍ ഷാന്‍ മസൂദിന് തെറ്റ് പറ്റുകയും ചെയ്തതാണ് ബംഗ്ലാദേശിനെതിരെ പോലും തോല്‍ക്കാന്‍ കാരണമായതെന്നും റമീസ് രാജ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ, ആർസിബിയുടെ പുതിയ നായകന് കോലിയുടെ ആദ്യസന്ദേശം

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

അടുത്ത ലേഖനം
Show comments