Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan vs Canada, T20 World Cup 2024: മാനം കാത്ത് പാക്കിസ്ഥാന്‍, കാനഡയ്‌ക്കെതിരെ ജയം; അപ്പോഴും സൂപ്പര്‍ 8 സ്വപ്‌നങ്ങള്‍ അകലെ !

കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

Pakistan vs Canada

രേണുക വേണു

, ബുധന്‍, 12 ജൂണ്‍ 2024 (08:23 IST)
Pakistan vs Canada

Pakistan vs Canada, T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം. കാനഡയെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ മാനം കാത്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ആതിഥേയരായ യുഎസിനോടും ചിരവൈരികളായ ഇന്ത്യയോടും പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. 
 
കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറാണ് കളിയിലെ താരം. 
 
അയര്‍ലന്‍ഡിനെതിരെയാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരം. ഇതില്‍ ജയിച്ചാലും സൂപ്പര്‍ 8 ല്‍ കയറണമെങ്കില്‍ പാക്കിസ്ഥാന് മറ്റു മത്സരങ്ങളുടെ ഫലത്തെ കൂടി ആശ്രയിക്കണം. രണ്ട് കളികളില്‍ നിന്ന് രണ്ട് ജയം സ്വന്തമാക്കിയ യുഎസ്എയാണ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബറും ഷഹീനും തമ്മില്‍ സംസാരിക്കാറൊക്കെയുണ്ട്, പ്രശ്‌നങ്ങളില്ലെന്ന് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്