Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തും കരുൺ നായരും പോയതോടെ കളി തോറ്റു, ലോർഡ്സ് പരാജയത്തിൽ കാരണങ്ങൾ നിരത്തി രവി ശാസ്ത്രി

റിഷഭ് പന്ത് ഹെഡിങ്‌ലി ടെസ്റ്റ്,സ്ട്രൈറ്റ് ബോൾ ഹൈ ,പന്തിന്റെ സെൽഫ് ചെക്ക് മോമന്റ്,ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ഹൈലൈറ്റ്സ്,Rishabh Pant Headingley Test,Straight ball hai theke moment,Pant self check video,Rishabh Pant century England

അഭിറാം മനോഹർ

, ബുധന്‍, 16 ജൂലൈ 2025 (19:28 IST)
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനവും ഒന്നാം ഇന്നിങ്ങ്‌സിലെ റിഷഭ് പന്തിന്റെ പുറത്താകലുമായിരുന്നു ഇന്ത്യന്‍ പരാജയത്തില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ ഇന്ത്യന്‍ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ നിരത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.
 
ദ ഐസിസി റിവ്യൂ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ രവി ശാസ്ത്രി നിരത്തിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ വീണതാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. റിഷഭ് പന്തിന്റെയും കരുണ്‍ നായരുടെയും വിക്കറ്റുകള്‍ വീണതാണ് ഇന്ത്യന്‍ സ്‌കോര്‍ 170ല്‍ ഒതുങ്ങാന്‍ കാരണമായതെന്നും മത്സരഫലത്തില്‍ ഈ വിക്കറ്റുകള്‍ വഴിത്തിരിവായെന്നും ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്ര 5 ഓവർ പന്തെറിയും പിന്നെ റെസ്റ്റ്, ഇതാണോ വർക്ക് ലോഡ് മാനേജ്മെൻ്റ്?, വിമർശനവുമായി ഇർഫാൻ പത്താൻ