Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘താരങ്ങള്‍ വീട്ടുകാരെ കാണരുത്, കാമുകിമാരെ അടുപ്പിക്കരുത്’; കടുത്ത തീരുമാനവുമായി പിസിബി

pcb
ലണ്ടന്‍ , ശനി, 25 മെയ് 2019 (11:52 IST)
ഇംഗ്ലണ്ട് ലോകകപ്പ് എല്ലാ ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇംഗ്ലീഷ് മണ്ണിലെ സാഹചര്യം അത്രയ്‌ക്കും മാറി കഴിഞ്ഞു. പേസിലും ബൌണ്‍സിനും പേരുകേട്ട പിച്ചുകള്‍ ഇന്ന് ബാറ്റിംഗിനെ അകമഴിഞ്ഞ് തുണയ്‌ക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

പിച്ചുകളുടെ സ്വഭാവം മനസിലാക്കാന്‍ മറ്റ് ടീമുകളുടെ കളികള്‍ കാണേണ്ട അവസ്ഥയിലായി എല്ലാ ടീമുകളും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കടുത്ത നിലപാടുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) രംഗത്ത് വന്നു.

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ കുടുംബാംഗങ്ങളെ താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് പി സി ബി വ്യക്തമാക്കി. കാമുകിമാരെ കാണാനോ സമയം ചെലവഴിക്കാനോ താരങ്ങള്‍ക്ക് അനുവാദമില്ല.

സാധാരണ വിദേശ പരമ്പരകളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ അനുവദിക്കാറുണ്ടെങ്കിലും ലോകകപ്പിൽ നിന്ന് താരങ്ങളുടെ ശ്രദ്ധ മാറാതിരിക്കാനാണ് പുതിയ തീരുമാനമെന്നും പി സി ബി അറിയിച്ചു.
മേയ് മുപ്പത്തിയൊന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാന്‍റെ ആദ്യ മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ബാറ്റ് ചെയ്താല്‍ കുറഞ്ഞത് 450 റണ്‍സ്; വിട്ടുവീഴ്ചയില്ലാതെ കോഹ്‌ലിയും ധോണിയും