Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിന്ന ഉദ്യോഗസ്ഥര്‍ മാത്രം കഴിച്ചത് 27 ലക്ഷം രൂപയുടെ ബിരിയാണി ! ഞെട്ടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (09:26 IST)
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു നാട്ടിലേക്ക് പോയ ന്യൂസിലന്‍ഡ് ടീമിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത് ലക്ഷങ്ങള്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി 20 മത്സരങ്ങള്‍ക്കുമായാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനിലെത്തിയത്. എന്നാല്‍, ഒരു മത്സരം പോലും കളിക്കാതെ തിരിച്ച് നാട്ടിലേക്ക് വിമാനം കയറുകയും ചെയ്തു. 
 
സുരക്ഷാഭയം ഉള്ളതിനാല്‍ ന്യൂസിലന്‍ഡിനായി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിരുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരമ്പര ഉപേക്ഷിച്ച് പോയതോടെ ലക്ഷങ്ങളുടെ ചെലവാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 
 
അഞ്ഞൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ന്യൂസിലന്‍ഡ് താരങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഇസ്ലമാബാദില്‍ പാക് ആര്‍മിയും സുരക്ഷയ്ക്കായി അണിനിരന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി ദിവസത്തില്‍ രണ്ട് നേരം ബിരിയാണി നല്‍കിയിരുന്നു എന്നാണ് ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബിരിയാണി നല്‍കാന്‍ മാത്രം 27 ലക്ഷം രൂപയുടെ ബില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments