Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഇനിയുള്ള പതിപ്പുകളില്‍ പാകിസ്ഥാന്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് പിസിബി.

PCB, WCL, India- Pakistan, Pak Cricket Board,വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഇന്ത്യ- പാകിസ്ഥാൻ

അഭിറാം മനോഹർ

, ഞായര്‍, 3 ഓഗസ്റ്റ് 2025 (15:41 IST)
PCB Slams WCL announces Blanket ban on future
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഇനിയുള്ള പതിപ്പുകളില്‍ പാകിസ്ഥാന്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് പിസിബി. ടൂര്‍ണമെന്റിലെ ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരം ഇന്ത്യ വേണ്ടെന്ന് വെച്ചിട്ടും പോയന്റ് പങ്കുവെച്ചതടക്കം ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെ പക്ഷപാതിത്വത്തില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ തീരുമാനം. മൊഹ്‌സിന്‍ നഖ്വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പിസിബി യോഗത്തിന് ശേഷമാണ് തീരുമാനം.
 
 ടൂര്‍ണമെന്റില്‍ നിന്നും മനപൂര്‍വം പിന്മാറിയിട്ടും ഇന്ത്യയ്ക്ക് പോയന്റ് അനുവദിച്ച രീതി പക്ഷപാതിത്വമാണെന്ന് പിസിബി യോഗത്തില്‍ പ്രഖ്യാപനമുണ്ടായി. സ്‌പോര്‍ട്‌സിലെ നിഷ്പക്ഷത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും സാമ്പത്തിക താല്പര്യങ്ങള്‍ക്കുമായി ബലി കഴിച്ചു. കളിയുടെ തത്വങ്ങളെ ഇങ്ങനെ അവഗണിക്കുന്നതിനെ പിസിബിക്ക് അംഗീകരിക്കാനാവില്ലെന്നും പിസിബി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്