'ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടും ഇല്ല'; ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലേക്ക് പാക്കിസ്ഥാനും !

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ഒരു ചര്‍ച്ചയും നടത്താതെയാണു ജയ് ഷാ പ്രതികരിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (10:01 IST)
ബിസിസിഐയ്‌ക്കെതിരെ നിലപാടുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 2023 ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടക്കുമ്പോള്‍ ടീം ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 
 
ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ 2023 ഏകദിന ലോകകപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്കും എത്തില്ല എന്ന നിലപാടിലേക്കാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പോകുന്നത്. 
 
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ഒരു ചര്‍ച്ചയും നടത്താതെയാണു ജയ് ഷാ പ്രതികരിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. എസിസി യോഗത്തില്‍ പാക്കിസ്ഥാന് ഏഷ്യാ കപ്പ് ആതിഥേയത്വം അനുവദിച്ച ശേഷം പിന്നീട് ഏഷ്യാ കപ്പ് മാറ്റുന്നതു ഏകപക്ഷീയമാണ്. ഇതു ക്രിക്കറ്റ് സമൂഹങ്ങളില്‍ വലിയ ഭിന്നിപ്പുണ്ടാക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നതിനേയും ബാധിക്കുമെന്നും പിസിബി കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Newzealand: ഇന്ത്യയ്ക്ക് 'കീറാമുട്ടി'യായി കിവികൾ; ടി20 ലോകകപ്പിലെ കണക്കുകളിൽ ന്യൂസിലൻഡിന് വ്യക്തമായ ആധിപത്യം

ബുമ്രയും ഒരു മനുഷ്യനല്ലെ, അയാൾക്കും ഒരു മോശം ദിവസം സംഭവിക്കാം, ലോകകപ്പ് ഫൈനലിന് മുൻപായി ഗ്ലെൻ ഫിലിപ്‌സിന്റെ മുന്നറിയിപ്പ്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments