Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

ആദ്യ മത്സരത്തിൽ തോൽവി, പിന്നാലെ സൂപ്പർ താരങ്ങൾക്ക് പരിക്ക്: കടുത്ത പ്രതിസന്ധിയിൽ ഏഷ്യൻ ചാമ്പ്യന്മാർ

Srilanka
, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:45 IST)
ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ രണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ അപൂർവ പ്രതിസന്ധിയിൽ ശ്രീലങ്ക. ടീമിൻ്റെ പ്രധാന സ്ട്രൈക്ക് ബൗളർമാർക്കെല്ലാം പരിക്കേറ്റതിനെ തുടർന്ന് കടുത്ത ദുരവസ്ഥയിലൂടെയാണ് ടീം കടന്നുപോകുന്നത്.
 
പ്രമോദ് മധുഷനകയ്ക്ക് പുറമെ സൂപ്പർ താരം ദുഷ്മന്ത ചമീരയും ഇപ്പോൾ പരിക്കിന് പിടിയിലായിരിക്കുകയാണ്. ചമീറയ്ക്ക് ലോകകപ്പ് നഷ്ടമാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മധ്യനിര ബാറ്റ്സ്മാൻ ദനിഷ്ക ഗുണതിലകയ്ക്കും പരിക്കുണ്ട്.ബുധനാഴ്ചയാകും ഇരുവരുടെയും പരിക്കിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുക.
 
ചരിത്രത്തിലാദ്യമായി നമീബിയയോട് തോറ്റ് കൊണ്ടാണ് ഏഷ്യൻ ചാമ്പ്യന്മാർ ലോകകപ്പിന് തുറ്റക്കമിട്ടത്. യുഎഇക്കെതിരെ വിജയം സ്വന്തമാക്കിയെങ്കിലും ലോകകപ്പ് സൂപ്പർ 12ലെത്താൻ നെതർലൻഡ്സിനെതിരെ ലങ്കയ്ക്ക് വിജയം അനിവാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ സെമിയിൽ എത്താൻ വെറും 30 ശതമാനം മാത്രം സാധ്യത : കപിൽദേവ്